twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംടിയുടെ തിരക്കഥയും വേണ്ട ശ്രീകുമാർ മേനോനും വേണ്ട!ചിത്രം 2020 ൽ, ബിആര്‍ ഷെട്ടിയുടെ വെളിപ്പെടുത്തൽ

    മഹാഭാരതം 2020 ൽ തന്നെ,

    |

    മോഹൻലാൽ ചിത്രം രണ്ടാമൂഴം പ്രതീക്ഷിച്ചിരിക്കുന്ന സിനിമാ പ്രേമികളെ തേടി ഇപ്പോൾ അത്ര സന്തോഷകരമായ വാർത്തയല്ല പുറത്തു വരുന്നത്. എടിയുടം തിരക്കഥയിൽ ശ്രീകുമാർ മേനോൻ ചിത്രം ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്തു വരുന്നതെന്നും ആദ്യ ഭാഗം 2020 ലും രണ്ടാംഭാഗം അതേ വർഷം ഏപ്രിലോടേയും പുറത്തു വരുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ സിനിമ വലിയ പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ്.

    മോഹൻലാലിനെ മനസ്സിൽ കണ്ടാണ്  സംഭാഷണം എഴുതുന്നത്!!  ലാൽ എന്ത് ചെയ്യുമെന്ന് അറിയാം, ഹിറ്റ് ഡയലോഗുകളുടെ പിറവിയെ കുറിച്ച് രഞ്ജിത്ത്മോഹൻലാലിനെ മനസ്സിൽ കണ്ടാണ് സംഭാഷണം എഴുതുന്നത്!! ലാൽ എന്ത് ചെയ്യുമെന്ന് അറിയാം, ഹിറ്റ് ഡയലോഗുകളുടെ പിറവിയെ കുറിച്ച് രഞ്ജിത്ത്

    ശ്രീകുമാർ മേനോനുമായി ഇനി സഹകരിക്കാൻ താൽപര്യമില്ലെന്ന് എംടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരക്കഥ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അനുരഞ്ജന ചർച്ചയ്ക്ക് ശ്രീകുമാർ മേനോൻ തയ്യാറായി എങ്കിലും വിട്ട് വീഴ്ചയ്ക്ക് എംടി തയ്യാറയിരുന്നില്ല. എംടി നിലപാട് കടുപ്പിച്ച് പശ്ചാത്തലത്തിൽ അഭിപ്രായം വ്യക്തമാക്കി നിർമ്മാതാവ് ബിആർ ഷെട്ടി രംഗത്തെത്തിയിട്ടുണ്ട്. മഹാഭാരതവുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    മോഹൻലാലിനെ മനസ്സിൽ കണ്ടാണ്  സംഭാഷണം എഴുതുന്നത്!!  ലാൽ എന്ത് ചെയ്യുമെന്ന് അറിയാം, ഹിറ്റ് ഡയലോഗുകളുടെ പിറവിയെ കുറിച്ച് രഞ്ജിത്ത്മോഹൻലാലിനെ മനസ്സിൽ കണ്ടാണ് സംഭാഷണം എഴുതുന്നത്!! ലാൽ എന്ത് ചെയ്യുമെന്ന് അറിയാം, ഹിറ്റ് ഡയലോഗുകളുടെ പിറവിയെ കുറിച്ച് രഞ്ജിത്ത്

     എംടിയുടെ തിരക്കഥ വേണ്ട

    എംടിയുടെ തിരക്കഥ വേണ്ട

    രണ്ടാമൂഴത്തിനെ കുറിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ഷെട്ടിയുടെ വെളിപ്പെടുത്തൽ. മഹാഭാരം എന്ന പ്രോജക്ടാമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. എന്നാൽ ഇനി എംടിയുടെ തിരക്കഥയിൽ സിനിമ നിർമ്മിച്ച് വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ഷെട്ടി വ്യക്തമാക്കി.

     സ്വപ്ന  പദ്ധതി

    സ്വപ്ന പദ്ധതി

    മഹാഭാരതം സിനിമയാകുന്നത് തന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ സിനിമയെ വിവാദങ്ങൾ പിടിമുറുക്കിയെങ്കിലും സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2019 മാർച്ചിൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 2020 ൽ തന്നെ ചിത്രം തിയേറ്ററിൽ എത്തുകയും ചെയ്യും. സിനിമയുടെ മുതൽ മുടക്കിനെ കുറിച്ച് തനിയ്ക്ക് ഒരു പ്രശ്നവുമില്ല. ചിലപ്പോൾ ആയിരം കോടിയേ അതിൽ കൂടുതലോ ചെലാവാകും. എല്ലാത്തിനു ഉപരി മഹാഭാരതം എന്ന ചിത്രം ഇറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സംവിധയകനിൽ മാറ്റം

    സംവിധയകനിൽ മാറ്റം

    ശ്രീകുമാർ മേനോൻ ആയിരിക്കില്ല ചിത്രത്തിന്റ സംവിധായകനെന്നും ഷെട്ടി കൂട്ടിച്ചേർത്തു. ചിലപ്പോൾ അതിലും മാറ്റം വരാം. ഇതിഹാസത്തിൽ നിന്നും ഒന്നും നഷ്ടപ്പെടാതെ, എല്ലാവരും എന്നും ഓർക്കുന്ന ചിത്രമായിരിക്കണം ഇതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നു ഷെട്ടി പറയുന്നു. മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രം മറ്റു ബാഷകളിലേയ്ക്കും ഡബ്ബ് ചെയ്യപ്പെടും. കൂടാതെ ഇന്ത്യയിലേയപം വിദേശത്തേയും മുൻനിര താരങ്ങ‌ളായിരിക്കും ചിത്രത്തിൽ വേഷമിടുക. അതേസമയം ചിത്രത്തിൽ ചെറിയ കാസ്റ്റിങ്ങുകൾ നടന്നിരുന്നു. അതിനെ കുറിച്ചൊന്നും ഷെട്ടി വ്യക്തമാക്കിയിരുന്നില്ല. ശ്രീകുമാർ മേനോനാണ് കാസ്റ്റിംഗ നടത്തിയത്.

    ശ്രീകുമാർ മേനോനുമായി സഹകരിക്കില്ല

    ശ്രീകുമാർ മേനോനുമായി സഹകരിക്കില്ല

    ശ്രീകുമാർ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്ന് നിലപാടാണ് എംടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിവ രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോനിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സംവിധായകനുമായി ഇനി ഒരുമിച്ചു പോകാൻ താൽപര്യമില്ലെന്നും എംടി അറിയിച്ചിട്ടുണ്ടെ‌ന്ന് അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

    എംടിയുടെ ഡ്രീം പ്രോജക്ട്

    എംടിയുടെ ഡ്രീം പ്രോജക്ട്

    ഷെട്ടിയെ പോലെ എംടിയുടേയും സ്വപ്ന പദ്ധതിയാണ് ഈ സിനിമ. ശ്രീകുമാർ മേനോനുമായുളള പ്രോജക്ട് ഉപേക്ഷിച്ച സ്ഥിതിയ്ക്ക് ഇനിയും അതിനുള്ള ശ്രമങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അഭിഭാഷകൻ ശിവരാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകനുമായി കരാറിൽ ഒപ്പിട്ട സമയം കഴിഞ്ഞതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസിനു മറുപടി നൽകാൻ പോലും ശ്രീകുമാർ മേനോൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് കേസുമായി മുന്നോട്ട് പോയതെന്നും എംടിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നു.

    English summary
    Mahabharatha movie on cards sans MT’s script, asserts B R Shetty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X