mahalakshmi: ഞാൻ ചെയ്ത തെറ്റ് എന്താണ്! അപ്പീൽ നൽകുക മാത്രമാണ് ചെയ്തത്, പൊട്ടിക്കരഞ്ഞ് നടി
ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് താരം പ്രതൃക്ഷപ്പെട്ടത്.
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കേരള സർവകലാശാല കലോത്സവത്തെ കുറിച്ചാണ്. സാധാരണ കലോത്സവം എന്നതിൽ ഉപരി ഇക്കുറിയ ഏറെ വിവാദവും തേടിയെത്തിയിരുന്നു. പ്രമുഖ സീരിയൽ താരം മഹാലക്ഷ്മി മത്സരം ഫലം അട്ടിമറിച്ചുവെന്നായിരുന്നു ആരോപണവും . ഈ പ്രശ്നം മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. ഇതു മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ പുറത്തു വരുന്ന മത്സരഫലം അട്ടിമറിച്ചുവെന്നുള്ള ആരോപണം തെറ്റാണെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പീൽ നൽകുക മാത്രമാണ് ചെയ്തതെന്നും സത്യാവസ്ഥ മനസിലാക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ എന്താണ് സത്യമെന്ന് മനസിലാക്കണമെന്നും താരം വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് താരം പ്രതൃക്ഷപ്പെട്ടത്.

അഞ്ച് വർഷം
അഞ്ചാമത്തെ വർഷമാണ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ മത്സരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയേസിലെ അവസാന വർഷ എംഎ വിദ്യാർഥിയാണ് താൻ. അതിനാൽ തന്നെ 7 മത്സര വിഭാഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് താൻ നേരത്തെ തന്നെ കോളേജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ മാർ ഇവാനിയോസ് കലോത്സവത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കോളേജ് ആയതുകൊണ്ടും ഡിഗ്രി മുതൽ അവിടെ പഠിച്ച വിദ്യാർഥിനി ആയതുകൊണ്ടും അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങി താൻ 7 വിഭാഗങ്ങളിൽ പങ്കെടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

അപ്പീൽ നൽകി
സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഐറ്റത്തിന് തൃപ്തികരമല്ലാത്ത് ഫലം വന്നപ്പോൾ അപ്പീൽ നൽകിയിരുന്നു. അരങ്ങിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്നൊരു ആഗ്രഹം മാത്രമേ തനിയ്ക്കുണ്ടായിരുന്നുള്ളൂ. അല്ലാതെ റിസൾട്ടിനു പിന്നാലെ പോകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ റിസൾട്ടിനെതിരെ അപ്പീൽ കൊടുത്തത് കോളേജുകാരാണെന്നും താരം ലൈവിൽ വ്യക്തമാക്കി. പിന്നെയുണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് തനിയ്ക്ക് അറിവില്ലെന്നും താരം പറഞ്ഞു.

5 പോയിന്റിൽ നിന്ന് 15 പോയിന്റിൽ
ചില മാധ്യമങ്ങൾക്ക് നേരേയും താരം വിമർശനം ഉന്നയിച്ചിരുന്നു. അപ്പീലിനു പോകാതെ തന്നെ തനിയ്ക്ക് 15 പോയിന്റുകൾ ലഭിച്ചിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ 5 പോയിന്റ് മാത്രമാണ് ലഭിച്ചതെന്നു റിപ്പോർട്ട് ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. ഭരതനാട്യത്തിന് മൂന്നാം സ്ഥാനം, മിമിക്രി, കഥാപ്രസംഗം, ഫോക് ഡാൻസ് എന്നിവയ്ക്ക് രണ്ടാം സമ്മാനവും, നങ്ങ്യാർക്കൂത്തിന് ഫസ്റ്റ് പ്രൈസും ലഭിച്ചിരുന്നു. ഇവ എല്ലാത്തിനു കൂടെ തനിയ്ക്ക് 15 പോയിന്റ് ലഭിച്ചുവെന്നും താരം പറഞ്ഞു.

സമ്മാനം തട്ടിയെടുക്കേണ്ട അവശ്യമില്ല
താൻ ഒരു കലാകുടുംബത്തിലാണ് ജനിച്ചത്. അതിനാൽ തന്നെ തെറ്റായ രീതിയിൽ ഒരു സമ്മാനം നേടിയെടുക്കേണ്ട ആവശ്യം തനിയ്ക്കില്ലെന്നും താരം പറഞ്ഞു. കൂടാതെ താൻ അട്ടിമറി നടത്തിയിട്ടുണ്ടെങ്കിൽ അതിനെ തെളിവ് സഹിതം മാധ്യമങ്ങൾ തെളിയിക്കണമെന്നും മഹാലക്ഷ്മി ലൈവിൽ പറഞ്ഞു. കഥാപ്രസംഗത്തിൽ രണ്ടാമതായിരുന്ന താൻ അപ്പീൽ നൽകിയതിലൂടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











