മകനെ ഓര്‍ത്ത് മമ്മൂട്ടിക്ക് എന്നും അഭിമാനിക്കാം! കുഞ്ഞിക്കയുടെ വിസ്മയം അങ്ങ് തെലുങ്കിലും!

Recommended Video

ദുൽഖറിന്റെ വിസ്മയം അങ്ങ് തെലുങ്കിലും | filmibeat Malayalam

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്കിലെ അരങ്ങേറ്റം കഴിഞ്ഞിരിക്കുകയാണ്. നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച മഹാനടി എന്ന ബയോപിക്ക് മേയ് 11 നായിരുന്നു മലയാളത്തിലേക്ക് റിലീസിനെത്തിയത്. നായിക നായകന്മാരായി ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ചൊരു ബയോപിക്ക് എന്ന വിലയിരുത്തല്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളില്‍ റിലീസിനെത്തിയ സിനിമ കളക്ഷനിലും മോശമില്ലാത്ത പ്രകടനം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ...

മഹാനടി

മഹാനടി

മലയാള സിനിമയുടെ കുഞ്ഞിക്ക തെലുങ്കിലേക്ക് കൂടി അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു മഹാനടി. തെന്നിന്ത്യന്‍ സിനിമയുടെ മഹാനടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ബയോപിക്കില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലേക്കും മൊഴിമാറ്റി സിനിമ എത്തിയിരുന്നു. മേയ് 9 ന് റിലീസിനെത്തിയ സിനിമ മേയ് പതിനൊന്നിനായിരുന്നു കേരളത്തിലേക്ക് എത്തിയത്.

 മികച്ചൊരു ബയോപിക്കാണ്..

മികച്ചൊരു ബയോപിക്കാണ്..

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയുള്ളതിനാല്‍ കേരളത്തില്‍ വലിയ സ്വീകാര്യതയായിരുന്നു മഹാനടിയ്ക്ക് ലഭിച്ചിരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ സാവിത്രിയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. സാവിത്രിയായി രൂപം മാറിയ കീര്‍ത്തി സുരേഷും അത്ഭുതപ്പെടുത്തുന്ന പ്രകടമായിരുന്നു കാഴ്ച വെച്ചത്. അഭിനയവും അവതരണവും നിര്‍മാണവുമടക്കം നാഗ് അശ്വിന്‍ കഴിവ് തെളിയിച്ചപ്പോള്‍ മഹാനടി മികച്ചൊരു ബയോപിക്കായി മാറുകയായിരുന്നു.

 മോശമില്ലാത്ത കളക്ഷന്‍

മോശമില്ലാത്ത കളക്ഷന്‍

2018 ല്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും പണം വാരിക്കൂട്ടിയ സിനിമകളില്‍ ആറാം സ്ഥാനം മഹാനടി സ്വന്തമാക്കിയിരിക്കുകയാണ്. രംഗസ്ഥലം, ഭാരത് ആന നെനു, ആഗ്നതവാസി, ബാഗമതി, തൊലിപേരമ, തുടങ്ങി തെലുങ്കിലെ സൂപ്പര്‍താര സിനിമകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ സിനിമയും എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കളക്ഷനില്‍ വലിയ കുതിപ്പ് നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്നും പട്ടികയിലുള്ള ബിഗ് ബജറ്റ് സിനിമകളെ പിന്നിലാക്കാന്‍ മഹാനടിയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലുമാണ് അണിയറ പ്രവര്‍ത്തകരും സിനിമാ പ്രേമികളും. ഫോറം കേരള പുറത്ത് വിട്ട കണക്കിലൂടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

  കേരളത്തിലും തകർത്തുവാരി

കേരളത്തിലും തകർത്തുവാരി

തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ അവിടെ റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും റിലീസിനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിനത്തില്‍ ഏഴ് പ്രദര്‍ശനമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും ഒരു ലക്ഷത്തിനടുത്ത് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞു. രണ്ടാം ദിവസം 1.07 ലക്ഷം നേടിയതോടെ രണ്ട് ദിവസം കൊണ്ട് 2 ലക്ഷമായി കളക്ഷന്‍ ഉയര്‍ന്നു. പ്രദര്‍ശനത്തിന്റെ എണ്ണം കൂടിയിട്ടില്ലെങ്കിലും ഓരോ ദിവസം പിന്നിടുമ്പോഴേക്കും കളക്ഷന്‍ കൂട്ടാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് 3.32 ലക്ഷമാണ് സിനിമയുടെ നിലവിലുള്ള കളക്ഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X