ശ്രദ്ധേയമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മഹാനടിയിലെ പുതിയ പാട്ട്! വീഡിയോ കാണാം
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മഹാനടി. മലയാളി നടി കീര്‍ത്തി സുരേഷ് സാവിത്രിയായി എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായക വേഷത്തിലെത്തുന്നത്. പഴയകാല സൂപ്പര്‍ താരം ജെമിനി ഗണേഷനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. വൈജയന്തി മൂവിസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ സാവിത്രി മുപ്പത് വര്‍ഷത്തോളം സിനിമകളില്‍ സജീവ സാന്നിദ്ധ്യമായി മാറിയിരുന്ന നടിയാണ്.

സാവിത്രിയുടെ ജീവിതം അതേ പോലെ പകര്‍ത്തുകയല്ലെന്നും ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചു വെച്ചാണ് മഹാനടി നിര്‍മ്മിക്കുന്നതെന്നും അടുത്തിടെ സംവിധായകനായ നാഗ് അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ സാമന്ത അക്കിനേനിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ദുല്‍ഖറിന്റെയും കീര്‍ത്തി സുരേഷിന്റെയും മേക്ക് ഓവറാണ് ടീസറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മൂഗ മനസുലു എന്ന പാട്ടായിരുന്നു ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്നായിരുന്നു ഈ മനോഹര ഗാനം ആലപിച്ചിരുന്നത്. കര്‍ക്കിയുടെ വരികള്‍ക്ക് മിക്കി ജെ മെയറാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ രണ്ടാമത്തെ പാട്ടും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. 'തന്തായ്' എന്നു തുടങ്ങുന്ന പാട്ടാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. ചാരുലത മണിയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.


Click it and Unblock the Notifications