ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും തന്നെയാണോ ഇത്! മഹാനടിയുടെ പുതിയ പോസ്റ്റര്‍ വൈറലാവുന്നു!

കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന മഹാനടിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കിലെ നമ്പര്‍ വണ്‍ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ദുല്‍ഖരും കീര്‍ത്തിയും നടത്തിയ മേക്കോവറാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്്. ഫാന്‍ മേഡ് പോസ്റ്ററാണോ അതോ ഔദ്യോഗികമായി പുറത്തുവിട്ടതാണോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു താരം നായികയായി തുടക്കം കുറിച്ച് . പിന്നീട് ദിലീപ് നായകനായെത്തി റിംഗ് മാസ്റ്ററിലും കീര്‍ത്തി അഭിനയിച്ചു. ഈ സിനിമകള്‍ക്ക് ശേഷം അന്യഭാഷയിലേക്ക് പ്രവേശിച്ച താരപുത്രിക്ക് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. വിക്രം നായകനായെത്തുന്ന സാമി 2 ലും കീര്‍ത്തിയാണ് നായികയായി എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥപാത്രത്തെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് താരപുത്രന്റെ ഭാവി മാറി മറിയുകയായിരുന്നു. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ പ്രാപ്തനാണ് താനെന്ന് താരം തന്നെ തെളിയിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലുമായി നിരവധി സിനിമകളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ളത്.

Mahanati

തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സാവിത്രിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസിങ്ങ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സാവിത്രിയെ അവതരിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞൊരു കാര്യമായിരുന്നുവെന്ന് കീര്‍ത്തി സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X