'മഹാനടി'ക്കായി ദുല്‍ഖര്‍ ഉപേക്ഷിച്ച സിനിമകളെത്രയെന്നറിയുമോ? ടൊവിനോ തോമസിനാണ് ശരിക്കും കോളടിച്ചത്!

Recommended Video

മഹാനടി'ക്കായി ദുല്‍ഖര്‍ ഉപേക്ഷിച്ച സിനിമകൾ | filmibeat Malayalam

സെക്കന്‍ഡ് ഷോയിലൂടെ പുതുമുഖ സംവിധായകനൊപ്പം അരങ്ങേറിയ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. പരിചയ സമ്പന്നരും മുന്‍നിര നിര്‍മ്മാണ കമ്പനികളുമെല്ലാം ഈ താരപുത്രനെ കാത്തിരുന്നിട്ടും നവാഗതനൊപ്പം നവാഗതനായി തുടക്കമിടാനായിരുന്നു ആരാധകരുടെ ഡിക്യു താല്‍പര്യം കാണിച്ചത്. അന്ന് തന്നെ പ്രേക്ഷകര്‍ ഈ താരത്തെ ശ്രദ്ധിച്ചിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടാനുള്ള താരത്തിന്റെ ശ്രമത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

സ്വന്തം കഴിവിലൂടെ ദുല്‍ഖര്‍ ഉയര്‍ന്നുവരുന്നതിനോടായിരുന്നു മമ്മൂട്ടിക്കും താല്‍പര്യം. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വേണ്ടത്ര മാര്‍ഗനിര്‍ദേശം നല്‍കാറുണ്ടെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയൊക്കെ സ്വന്തം പ്രയത്‌നമാണെന്ന് ദുല്‍ഖറിന് അഭിമാനത്തോടെ പറയാന്‍ കഴിയണം. പിതാവിന്റെ ആഗ്രഹത്തിനെ ശിരസാവഹിച്ചയാളാണ് താരപുത്രന്‍. ഇക്കാര്യം ഇപ്പോള്‍ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ആദ്യ തെലുങ്ക് ചിത്രമായ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

പ്രയത്‌നം വെറുതെയായില്ല

പ്രയത്‌നം വെറുതെയായില്ല

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മാഹനടിയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക് പ്രവേശിച്ചത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലുമായൊരുക്കിയ ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഭാഷ അറിയാത്ത പ്രശ്‌നമുള്ളതിനാല്‍ ചിത്രം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ ദുല്‍ഖര്‍ ആശങ്കയിലായിരുന്നു ആദ്യം. എന്നാല്‍ സംവിധായകന്‍ നല്‍കിയ ശക്തമായ പിന്തുണയില്‍ താരപുത്രന്‍ ഈ സിനിമ ഏറ്റെടുക്കുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ശരിവെക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

കീര്‍ത്തി സുരേഷിനൊപ്പം തുടക്കം

കീര്‍ത്തി സുരേഷിനൊപ്പം തുടക്കം

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും താരപുത്രിയും ഒരുമിച്ചാണ് തെലുങ്കിലെത്തിയത്. മലയാളത്തിലൂടെ തുടക്കം കുറിച്ച നായികയാണെങ്കിലും അന്യഭാഷയുടെ കൂടി ഇഷ്ടനായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തിയെത്തിയപ്പോള്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ചിത്രത്തിനായി ഇരുവരും നടത്തിയ മേക്കോവറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് സിനിമാപ്രേമികള്‍ ഒന്നടങ്കം ശരിവെക്കുന്നുണ്ട്.

നിരസിക്കേണ്ടി വന്നു

നിരസിക്കേണ്ടി വന്നു

മഹാനടി സ്വീകരിച്ചതിന് ശേഷം നിരവധി സിനിമകളാണ് ദുല്‍ഖറിനെത്തേടിയെത്തിയത്. എന്നാല്‍ സമയക്കുറവ് കാരണം താരം പല സിനിമകളും തിരസ്‌കരിക്കുകയായിരുന്നു. ദുല്‍ഖറിനെ മലയാള സിനിമയ്ക്ക് നഷ്ടമായെന്ന തരത്തിലുള്ള വിലാപങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. നേരത്തെ താരം ബോളിവുഡ് ചിത്രമായ കര്‍വാനില്‍ അഭിനയിച്ചപ്പോഴും ഇതേ വാദവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

നഷ്ടബോധത്തിന്റെ ആവശ്യമില്ല

നഷ്ടബോധത്തിന്റെ ആവശ്യമില്ല

മഹാനടിയുമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ മറ്റ് സിനിമകള്‍ നിരസിക്കേണ്ടി വന്നതിനെക്കുറിച്ചോര്‍ത്ത് താരപുത്രന് ഖേദിക്കേണ്ടി വന്നിട്ടില്ലെന്നതാണ് സന്തോഷകരമായ കാര്യം. പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയും ഇരുന്ന് പഠിച്ചിട്ടില്ലെന്നായിരുന്നു സിനിമയുടെ ഡബ്ബിംഗിനിടയില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയത്. സ്വന്തം ശബ്ദം ഉപയോഗിച്ചാണ് താരം എത്തിയത്. ദുല്‍ഖറിന്‍രെ തെലുങ്ക് പ്രവേശത്തെ അഭിനന്ദിച്ച് സംവിധായകരും താരങ്ങളുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സോലോയ്ക്ക് ശേഷം മലയാള സിനിമയില്ല!

സോലോയ്ക്ക് ശേഷം മലയാള സിനിമയില്ല!

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോലോയ്ക്ക് ശേഷം ദുല്‍ഖര്‍ ഒരൊറ്റ മലയാള ചിത്രത്തിലും അഭിനയിച്ചില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിലീസ് വൈകുന്നതാണോ, താരത്തിന്റെ സമയക്കുറവാണോ ഇതിന് പിന്നിലെന്നും അവര്‍ ചോദിക്കുന്നുണ്ട്. മഹാനടിയുടെ ചിത്രീകരണം നീണ്ടുപോയതിനെത്തുടര്‍ന്നാണ് ഭയങ്കര കാുമകന്‍ വൈകുന്നത്. ജെനൂസ് മുഹമ്മദിന്റെ രണ്ടാമത്തെ സിനിമയിലും നായകനായി എത്തേണ്ടിയിരുന്നത് ദുല്‍ഖറായിരുന്നു. എന്നാല്‍ ആ സിനിമ ഉപേക്ഷിച്ച് മറ്റൊരു സിനിമയുമായി നീങ്ങുകയാണ് അദ്ദേഹം.

ടൊവിനോയ്ക്ക് അനുഗ്രഹമായി മാറി

ടൊവിനോയ്ക്ക് അനുഗ്രഹമായി മാറി

ഒരു താരത്തിന്‍രെ തിരക്ക് മറ്റൊരു താരത്തിന് അനുഗ്രഹമായി മാറിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഒരു താരത്തിനെ മുന്‍നിര്‍ത്തിയൊരുക്കിയ മറ്റൊരു താരത്തിന് നല്‍കുന്ന പതിവല്ല ആവര്‍ത്തിക്കപ്പെടുന്നത്. മറിച്ച് ലഭ്യമായ താരത്തിനനുസരിച്ച് സിനിമ മാറ്റിയെഴുതുകയാണ്. അത്തരത്തത്തില്‍ ദുല്‍ഖറിനെ മുന്‍നിര്‍ത്തിയൊരുക്കാനിരുന്ന രണ്ട് സിനിമകള്‍ ടൊവിനോയ്ക്കായി മാറ്റുകയായിരുന്നു. ഇതോടെയാണ് ടൊവിനോയ്ക്ക് ഈ സമയം ശരിക്കും അനുഗ്രഹമായി മാറിയെന്ന് പലരും വിശേഷിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X