»   » അമിതാഭ് ബച്ചന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍, പിന്നില്‍ വലിയൊരു ഉദ്ദേശം!!

അമിതാഭ് ബച്ചന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍, പിന്നില്‍ വലിയൊരു ഉദ്ദേശം!!

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെ തേടിയെത്തിയിരിക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാരാണ്.പിന്നില്‍ വലിയൊരു ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരുടെ പുതിയ സംരഭത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചന്‍ ആവണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആരോഗ്യ മന്ത്രിയാണ് ഈ ആവശ്യം അറിയിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ സംരക്ഷണം

തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന സഹാചര്യം മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പദ്ധതിയിലാണ് ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍ തന്നെ വരണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പെണ്‍ഭ്രൂണഹത്യ തടയുക

സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രധാനപ്പെട്ട ഒരുകാര്യമാണ് പെണ്‍ഭ്രൂണഹത്യകള്‍ തടയുക എന്നത്. നോര്‍ത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും വളരെയധികം പെണ്‍ഭ്രൂണഹത്യകള്‍ നടന്നു വരുകയാണ്.

ആവശ്യവുമായി ആരോഗ്യ വകുപ്പ്

അമിതാഭ് ബച്ചന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പാണ് രംഗത്തെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്താണ് സര്‍ക്കാരിന് ബിഗ് ബിയുടെ സേവനം ആവശ്യമുള്ള കാര്യം പറഞ്ഞത്.

19 പെണ്‍ഭ്രൂണം നശിപ്പിച്ചത് കണ്ടെത്തി

മഹാരാഷ്ട്രയിലെ സംഗ്ലി എന്ന വില്ലേജില്‍ നിന്നും നശിപ്പിച്ച നിലയില്‍ 19 പെണ്‍ഭ്രൂണങ്ങളാണ് അടുത്തിടെ കണ്ടെത്തിയത്.

അബേര്‍ഷനിടെ മരണവും

ഫെബ്രുവരി 28 നാണ് 26 വയസുള്ള യുവതി അബോര്‍ഷന്‍ ചെയ്യുന്നതിനിടയില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് യുവതി അബോര്‍ഷനിടെ മരിച്ചത്.

English summary
Maharashtra government wants Amitabh Bachchan to become the brand ambassador for its 'save the girl child' initiative.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam