twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ചരക്കോടിയാണ് ദിലീപ് എഎംഎംഎയ്ക്ക് നല്‍കിയത്! വിധേയത്വം കാണിച്ചാലെന്താ കുഴപ്പമെന്ന് മഹേഷ്! കാണൂ!

    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷക സമൂഹവും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്ന് തന്നെ താരങ്ങളില്‍ ചിലര്‍ സംശയിച്ചിരുന്നു. കൊച്ചിയില്‍ നടന്ന യോഗത്തിനിടയില്‍ ഇവര്‍ ഈ സംശയത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. നടിക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് താരസംഘടനയായ എഎംഎംഎ ഉറപ്പ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റാരോപിതനായ താരത്തെ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു.

    അവസരമില്ലാത്തവരാണ് മോഹന്‍ലാലിന്റെ മെക്കിട്ട് കയറുന്നത്! അവള്‍ ഞങ്ങളുടെ ചങ്കാണെന്നും ബാബുരാജ്! കാണൂ!അവസരമില്ലാത്തവരാണ് മോഹന്‍ലാലിന്റെ മെക്കിട്ട് കയറുന്നത്! അവള്‍ ഞങ്ങളുടെ ചങ്കാണെന്നും ബാബുരാജ്! കാണൂ!

    മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷം നടന്ന യോഗത്തിനിടയിലായിരുന്നു ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഈ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഇതെന്ന കുറ്റപ്പെടുത്തലുകളും വിമര്‍ശനവും അന്ന് തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇരയേയും കുറ്റാരോപിതനേയും ഒരുപോലെ കാണുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയും രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടില്‍ വിശ്വാസമില്ലെന്നും നേതൃനിരയിലെ തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെന്നും വ്യക്തമാക്കി വനിതാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഈ സംഭവങ്ങളെല്ലാം അരങ്ങേറുമ്പോഴും ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. നടന്‍ മഹേഷ് താരത്തിന് ശക്തമായ പിന്തുണയാണ് മല്‍കുന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

    ദിലീപിന് പിന്തുണ

    ദിലീപിന് പിന്തുണ

    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ മുതലാണ് പലരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തുവന്നത്. തുടക്കം മുതലേ തന്നെ താരത്തിന് ശക്തമായ പിന്തുണയാണ് മഹേഷ് നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. ദിലീപിനെ തിരികെ പ്രവേശിപ്പിക്കുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍ അത് സംഘടനയ്ക്കകത്ത് നിന്നും ചെയ്യാമായിരുന്നുവെന്നാണ് മഹേഷ് പറയുന്നത്. പാര്‍വതിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ സംശയവും ചോദ്യങ്ങളുമൊക്കെ പാര്‍വതി ചോദിച്ചിരുന്നു.

    രാജിക്കത്ത് നല്‍കിയിരുന്നു

    രാജിക്കത്ത് നല്‍കിയിരുന്നു

    ഡബ്ലുസിസിയുടെ പത്രസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപ് അമ്മയില്‍ നിന്നും രാജി വെച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രസിഡന്റായ മോഹന്‍ലാലിന് കത്ത് നല്‍കിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10നാണ് താരം രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി അമ്മ സ്വീകരിച്ചോയെന്ന കാര്യം വ്യക്തമല്ല.

    പുറത്തുള്ള ആള്‍

    പുറത്തുള്ള ആള്‍

    ദിലീപ് ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താണെന്നും അങ്ങനെയുള്ള ആള്‍ക്കെതിരെ എങ്ങനെ നടപടിയടുക്കുമെന്നും പല തവണ ചോദിച്ചിരുന്നുവെന്ന് പാര്‍വതി പറയുന്നു. ദിലീപ് സംഘടനയ്ക്ക് പുറത്താണെന്നും മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയിരുന്നുവെന്നും മഹേഷ് പറയുന്നു. അതിനുള്ള തെളിവ് നിങ്ങള്‍ക്ക് ലഭിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മഹേഷ് പറഞ്ഞത്. മൂന്ന് പേര്‍ക്ക് മറുപടി ലഭിക്കണമായിരുന്നുവെങ്കില്‍ ആ ജനറല്‍ ബോഡിയില്‍ വരണമായിരുന്നുവെന്നും മഹേഷ് പറയുന്നു.

    അമ്മയുമായി സഹകരിക്കുന്നവരല്ല

    അമ്മയുമായി സഹകരിക്കുന്നവരല്ല

    മാറി നിന്ന് കുറ്റം പറയാനായി എത്തുന്നവരാണ് ഇവര്‍. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നയാളാണ് ദിലീപ്. അദ്ദേഹത്തോട് നമ്മള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. അമ്മയുടെ ഒരു പരിപാടിയിലും ഈ താരങ്ങള്‍ സഹകരിക്കാറില്ല. ധനശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ ഇവരാരും സഹകരിക്കാറില്ലെന്നും താരം പറഞ്ഞിരുന്നു.

    വേട്ടക്കാരനൊപ്പം നില്‍ക്കുന്നു

    വേട്ടക്കാരനൊപ്പം നില്‍ക്കുന്നു

    ഇരയേയും വേട്ടക്കാരനേയും ഒരുപോലെ സമീപിക്കുന്ന നിലപാടിനെയാണ് വനിതാ സംഘടന ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ദിലീപ് വിഷയത്തിലെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് വനിതാ സംഘടന കത്ത് നല്‍കിയിരുന്നു. മൂന്ന് തവണ കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് താരങ്ങള്‍ കാര്യങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

    കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടി വന്നില്ലേ

    കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടി വന്നില്ലേ

    തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളില്‍ പലതും അവര്‍ മാധ്യമങ്ങള്‍ വഴിയും ഫേസ്ബുക്കിലൂടെയുമായാണ് പറയുന്നത്. ചുരുക്കം ചില മെയിലുകള്‍ മാത്രമാണ് അമ്മയ്ക്ക് വരുന്നത്. ഇപ്പോള്‍ തന്നെ അവര്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് മാറ്റിപ്പറയേണ്ടി വന്നില്ലേയെന്നും മഹേഷ് ചോദിക്കുന്നു. അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ സംഘടന ഇടപെട്ടിരുന്നുവെന്നും പോലീസ് കേസിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ തന്നെയാണ് വേണ്ടെന്ന് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

    വീഡിയോ കാണാം

    മഹേഷിന്റെ പ്രതികരണം, വീഡിയോ കാണാം.

    English summary
    Mahesh reveals the reason behind his support to Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X