കാര്‍ത്തിയും സംഘവും അത്ഭുതപ്പെടുത്തി! കൈദിയെ അഭിനന്ദിച്ച് മഹേഷ് ബാബു! ട്വീറ്റ് വൈറല്‍!
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി അടുത്തിടെയാണ് കൈദി തിയേറ്ററുകളിലേക്ക് എത്തിയത്. ആരാധകരും സിനിമാലോകവും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമയെ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് നിരൂപകരും എത്തിയിരുന്നു. ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. നായികയോ പാട്ടുകളോ ഇല്ലാതെ സിനിമയൊരുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. തങ്ങള്‍ ആ ചാലഞ്ച് ഏറ്റെടുക്കുകയായിരുന്നുവെന്നും അത് വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് കാര്‍ത്തിയും നരേനും എത്തിയിരുന്നു.
കാര്‍ത്തിയുടെ കരിയര്‍ ബ്രേക്കായി മാറിയിരിക്കുകയാണ് കൈദി. വിജയ് ചിത്രമായ ബിഗില്‍ തരംഗത്തിനിടയിലും കൈദി മുന്നേറുകയാണ്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചകളുമായാണ് കാര്‍ത്തി എത്തിയിട്ടുള്ളത്. അര്‍ജുന്‍ ദാസ്, ജോര്‍ജ് മരിയന്‍, ദീപ്തി, കിഷോര്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. തമിഴകം മാത്രമല്ല തെന്നിന്ത്യയൊന്നാകെ കാര്‍ത്തിയേയും സംഘത്തേയും അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മഹേഷ് ബാബു.

ത്രില്ലിങ് ആക്ഷന്‍ സ്വീക്വന്‍സുകളാണ് ചിത്രത്തിലേതെന്നും സിനിമയുടെ തിരക്കഥ ഗംഭീരമാണെന്നും മഹേഷ് ബാബു കുറിച്ചിട്ടുണ്ട്. പാട്ടുകളില്ലാതെയും സിനിമയൊരുക്കാമെന്നത് പുതിയോരു മാറ്റമാണ്. കാര്‍ത്തിക്കും സംഘത്തിനും അഭിനന്ദനം നേരുന്നുവെന്നുമാണ് മഹേഷ് ബാബു കുറിച്ചിട്ടുള്ളത്. വിജയകരമായി മുന്നേറുന്ന കൈദിക്ക് രണ്ടാം ഭാഗവുമായെത്തുമെന്ന കാര്യത്തെക്കുറിച്ച് നരേന്‍ പറഞ്ഞിരുന്നു. എന്നായിരിക്കും അത് സംഭവിക്കുമെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമാലോകവും പ്രേക്ഷകരും കൈദിയെ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.


Click it and Unblock the Notifications











