ഫാന്‍സ് ചോദിയ്ക്കുന്നു, സമാന്ത ഇത്ര അധപതിയ്ക്കണമായിരുന്നോ?
അന്ന് മഹേഷ് ബാബുവിന് സമാന്ത കൊടുത്ത പണിയ്ക്കിതാ എട്ടിന്റെ പണി തന്നെ മഹേഷിന്റെ ആരാധകര്‍ തിരികെ നല്‍കുന്നു. എന്താണ് സംഭവമെന്നല്ലേ. 2013 ല്‍ മഹേഷ് ബാബലുവിന്റെ ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ വളരെ നിലവാരമില്ലാത്തതെന്നും ഇത്രയ്ക്ക് അധപതിയ്ക്കാമോ എന്നു സമാന്ത ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അഞ്ചാനിലെ ബിക്കിനി പ്രകടനം കണ്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ സമാന്തയോടും ഇത് തന്നെ ചേദിയ്ക്കുന്നു. ഇത്രയ്ക്ക് അധപതിയ്ക്കണമായിരുന്നോ?
ചിത്രത്തിലെ ബിക്കിനി പ്രകടനം ഏറെ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇതോടെയാണ് പഴയ പകപോക്കലുമായി സമാന്തയ്‌ക്കെതിരെ മഹേഷ് ബാബു ഫാന്‍സ് രംഗത്തെത്തിയത് .1-നെനോക്കാഡിന്‍ എന്ന മഹേഷ് ബാബു ചിത്രത്തിന്റെ പോസ്റ്ററിനെ സമാന്ത വിമര്‍ശിച്ചത് ഫാന്‍സിനെ ഏറെ പ്രകോപിതരാക്കിയിരുന്നു.

ഇപ്പോള്‍ ഉചിതമായ അവസരം വന്നപ്പോള്‍ സമാന്തയ്‌ക്കെതിരെ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയകളിലൂടെയാണ് ആക്രമണം ശക്തം. എന്തായാലും ബിക്കിനി പ്രകടനം സമാന്തയ്ക്ക് പുലിവാലായെന്ന് സാരം. അഞ്ചാനിന്‍റെ തെലുങ്ക് പതിപ്പ് സിക്കന്ദറിലാണ് സമാന്തയുടെ ബിക്കിനി പ്രകടനം ഉള്ളത്.


Click it and Unblock the Notifications