നാല് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍! തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മരണമാസ് എന്‍ട്രി!

Recommended Video

മഹേഷ് ബാബുവിന്റെ മരണമാസ് എന്‍ട്രി | filmibeat Malayalam

റിലീസിനെത്തുന്നതിന് പിന്നാലെ സിനിമകളുടെ ബോക്‌സോഫീസ് കളക്ഷന്‍ എത്രയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇതോടെ ആദ്യ ദിവസങ്ങളില്‍ തന്നെ കളക്ഷന്‍ വിവരം പുറത്ത് വിട്ട് നിര്‍മാതാക്കളും മാതൃകയായി കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മറ്റൊരു നൂറ് കോടി ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനായിട്ടെത്തിയ പുതിയ ചിത്രം മഹര്‍ഷിയാണ് നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയത്.

mahesh-babu

റിലീസിനെത്തി ആദ്യ ദിവസങ്ങളില്‍ ആഗോള ബോക്‌സോഫീസില്‍ നിന്നുമാണ് മഹര്‍ഷി നൂറ് കോടി മറികടന്നത്. തെലുങ്കിലും കേരളമടക്കം ഇന്ത്യയിലെ മറ്റ് സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. തെലുങ്ക് പതിപ്പാണെങ്കിലും സബ് ടൈറ്റിലോട് കൂടി കേരളത്തില്‍ പതിനഞ്ചോളം തിയറ്ററുകളിലാണ് ചിത്രം എത്തിച്ചിരിക്കുന്നത്. വംശി പടൈപ്പിള്ളി സംവിധാനം ചെയ്ത തെലുങ്ക് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം മേയ് 9 നായിരുന്നു റിലീസിനെത്തിയത്.

മഹേഷ് നായകനാവുമ്പോള്‍ പൂജ ഹെഗ്‌ഡെ ആണ് നായിക. മീനാക്ഷി ദീക്ഷിത്, സൊനാല്‍ ചൗഹാന്‍, അല്ലാരി നരേഷ്, ജഗപതി ബാബു, പ്രകാശ് രാജ്, ജയസുധ, സായി കുമാര്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഭാരത് ആനെ നേനു എന്ന ചിത്രത്തിന് ശേഷമെത്തുന്ന സിനിമയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X