മഹേഷ് ബാബുവിന്റെ പുതിയ ചിത്രം, മഹാറിഷി! മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെയുടെ കഥ?
മൈക്രോസോഫ്റ്റിന്റെ മേധാവി സത്യ നാദെല്ലയുടെ ജീവിത കഥയുമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവെത്തുന്നു. ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ജന്മദിനത്തില്‍ എന്തെങ്കിലും അദ്ഭുത പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. മഹേഷ് ബാബുവിന്റെ മക്കളായ ആദ്യയും സിതാരയും ചേര്‍ന്ന് പ്രഖ്യാപിച്ച എസ്എംഎസ്ബി25 എന്നു പേരിട്ട പ്രൊജക്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
വ്യാഴാഴ്ചയാണ് സൂപ്പര്‍ താരത്തിന്റെ ജന്മദിനം. ഇന്നാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്. ചിത്രത്തില്‍ റിഷി എന്ന കഥാപാത്രമായിട്ടാണ് മഹേഷ് ബാബു എത്തുന്നത്. വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പൂജാ ഹെഗ്ഡെയാണ് നായികയായിട്ടെത്തുന്നത്.

സൂചനകളനുസരിച്ച് ഹൈദരാബാദുകാരനായ സത്യ നദേലയുടെ കഥ തന്നെയാണ് മഹാറിഷി പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരുവിധ പ്രഖ്യാപനവും വന്നിട്ടില്ല. ലാപ്പ് ടോപ്പും പുത്തന്‍ ആശയങ്ങളുമായി ലോകം കീഴടക്കാന്‍ ഇറങ്ങിയ യുവാവിന്റെ കഥയാണ് മഹാറിഷി എന്നു മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ട വിവരം.


Click it and Unblock the Notifications