പുതിയ സിനിമയുടെ വിജയം! പ്രിയപ്പെട്ടവള്‍ക്ക് സ്‌നേഹ ചുംബനം നല്‍കി മഹേഷ്ബാബുവിന്റ ചിത്രം! കാണൂ

By Midhun

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച മഹേഷ് രാജാ കുമാരുഡു എന്ന ചിത്രത്തിലൂടെയായിരുന്നു നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. ബോളിവുഡ് നടി പ്രീതി സിന്റയായിരുന്നു ചിത്രത്തില്‍ മഹേഷിന്റെ നായികയായി എത്തിയിരുന്നത്. 2006ല്‍ പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പോക്കിരി എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രം. മഹേഷ്ബാബുവും പ്രകാശ് രാജും മല്‍സരിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിയിരുന്നു. ചിത്രം തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

mahesh babu

പോക്കിരിയുടെ തമിഴ് പതിപ്പില്‍ ഇളയദളപതി വിജയ് ആയിരുന്നു നായകനായി എത്തിയത്. 2011ല്‍ പുറത്തിറങ്ങിയ ദൂക്കുഡു എന്ന ചിത്രവും താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നൊരു ചിത്രമായിരുന്നു. ശ്രീനു വൈറ്റിലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സാമന്ത അക്കിനേനിയായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. തെലുങ്കില്‍ ആ വര്‍ഷമിറങ്ങിയ സിനിമകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ദൂക്കുഡു. മലയാളത്തില്‍ ചൂടന്‍ എന്ന പേരിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

മഹേഷ് ബാബുവിന്റെതായി പുതിയതായി തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ഭരത് ആനേ നേനു എന്ന ചിത്രം. ചിത്രത്തില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായ ഭരത് റാം എന്ന കഥാപാത്രമായിട്ടാണ് മഹേഷ് എത്തുന്നത്. എപ്രില്‍ 20ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 78 കോടിയായിരുന്നു കളക്ഷന്‍ നേടിയത്. ചിത്രത്തിന്റെ വിജയം തെല്ലൊന്നുമല്ല മഹേഷിനെ സന്തോഷവാനാക്കിയിരുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ അണിയറപ്രവര്‍കര്‍ക്ക് നന്ദി പറഞ്ഞ് മഹേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഭാര്യയ്ക്ക് നന്ദി പറഞ്ഞും മഹേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കികൊണ്ടുളള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മഹേഷ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

Thankyou my love ❤

A post shared by Mahesh Babu (@urstrulymahesh) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X