മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
Recommended Video

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി സിനിമ വരുന്നു. മേജര്‍ എന്ന പേരിലുളള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് ബാബു തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നത്.
സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നടന്‍ സിനിമ എടുക്കുന്നത്. അദിവി സെഷ് തിരക്കഥയെഴുതുന്ന ചിത്രം ശശികിരണ്‍ ടിക്കയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിഥി സെഷ് തന്നെയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്

അദിവി സെഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര,അനുരാഗ് റെഡ്ഡി എന്നിവരുടെ എ+ എസ് മൂവീസും സിനിമയുടെ നിര്‍മ്മാണ
പങ്കാളികളാണ്. 2008 നവംബര്‍ 26ന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ ജീവന്‍ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോ ആയിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. മലയാളിയായ അദ്ദേഹത്തിന് രാജ്യം പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര മരണാനന്തരം നല്‍കി ആദരിച്ചിരുന്നു.


Click it and Unblock the Notifications











