»   »  തമിഴ് നടന്‍ വെങ്കടേഷ് നായകനാകുന്ന കവചിതം

തമിഴ് നടന്‍ വെങ്കടേഷ് നായകനാകുന്ന കവചിതം

Posted By:
Subscribe to Filmibeat Malayalam

നവാഗത സംവിധായകനായ മഹേഷ് മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കവചിതം. ചെറുതുരുത്തിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തമിഴകത്തെ പ്രമുഖ നടനും സംവിധായകനുമായ എ വെങ്കടേഷാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് നതാഷയാണ്.

മാധവ് ഫിലിംസിന്റെ ബാനറില്‍ ലോഹിത് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സിബി പടിയറയാണ്. ഒരു കുടുംബത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു റിസോട്ടിലെ ആളൊഴിച്ച സ്ഥലത്ത് നടക്കുന്ന അവിസ്മരണീയമായ സംഭവങ്ങളും കുടുംബാംഗങ്ങള്‍ അത് മറികടക്കന്നതെല്ലാമാണ് ചിത്രത്തിലെ കഥാമൂഹൂര്‍ത്തങ്ങള്‍.

A Venkatesh

വെങ്കടേഷ്, നതാഷ എന്നിവര്‍ക്കുപുറമേ കലാശാല ബാബു, റോബിന്‍ വിനീത്, രോഹിത് മേനോന്‍, ബേബി അങ്കിത എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Debutant director Mahesh Menon is doing a film titled Kavachitham'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam