»   » ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, മഹേഷ് നാരയണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ പേര്

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, മഹേഷ് നാരയണന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ പേര്

Posted By: Sanviya
Subscribe to Filmibeat Malayalam

ചിത്ര സംയോജകനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. മള്‍ട്ടി ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടേക്ക് ഓഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രത്തിന്റെ രണ്ട് ഒഫീഷ്യല്‍ പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മള്‍ട്ടിസ്റ്റാര്‍

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി അറിയുന്നു.

എന്താണ് ടേക്ക് ഓഫ്

ഇറാഖ് യുദ്ധത്തില്‍ അവിടെ പെട്ടുപോകുന്ന നേഴ്‌സുമാരുടെ കഥ പറയുന്ന ചിത്രമാണ് ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബനും പാര്‍വതിയുമാണ് ഇറാഖില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ വേഷം അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസില്‍

ഇന്ത്യന്‍ അംബസിഡറുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

നിര്‍മാണം

രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ്

2017 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Mahesh Narayanan's Multi-starrer With Fahadh Faasil, Kunchacko Boban And Parvathy Gets A Title!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam