യുവനടന്മാരില്‍ ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്

By Prashant V R

മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതായുളള നിര്‍മ്മാതാക്കളുടെ ആരോപണം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഷെയ്ന്‍ നിഗം വിഷയത്തില്‍ തങ്ങളുടെ തീരുമാനം അറിയിക്കുന്നതിനിടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞത് ശരിയാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുവതലമുറയിലുളളവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നതെന്നും ചിലര്‍ ആരോപിച്ചു.

ഇതേക്കുറിച്ച് പ്രതികരിച്ച് നടനും സംവിധായകനുമായ മഹേഷും രംഗത്തെത്തിയിരുന്നു. എസിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ സംസാരിച്ചത്. ചില നടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരി വസ്തുക്കളുടെ മണമാണെന്ന് മഹേഷ് ആരോപിച്ചു. ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റ മണമാണെന്നും മഹേഷ് പറയുന്നു. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്.

കൊച്ചിയില്‍

കൊച്ചിയില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗം ഉണ്ട്. മുഴുവന്‍ സിനിമാ രംഗത്തിനുമാണ് ഇതിന്റെ പേരില്‍ പഴി കേള്‍ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. സിനിമാ രംഗത്ത് ലഹരി ഉപയോഗം തീരെയില്ല എന്ന് പറയാന്‍ സാധിക്കില്ല. അതേസമയം തന്നെ എല്ലാവരും അങ്ങനെയാണ് എന്നും പറയാനാകില്ല. ഒരുപാട് പേരുണ്ട്. ദുല്‍ഖറോ കുഞ്ചാക്കോ ബോബനോ ആസിഫ് അലിയോ ആ തരത്തില്‍ പോകുന്നവരല്ല.

എന്നാലും അല്‍പശതമാനം

എന്നാലും അല്‍പശതമാനം ആള്‍ക്കാരുണ്ട്. അതുമായി ചേര്‍ന്ന് പോകുന്നവരെ കൊണ്ട് മാത്രം സിനിമയുണ്ടാക്കുന്നവരുണ്ടെന്നും നടന്‍ പറഞ്ഞു. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഇതിന് മുന്‍പ് സിനിമയില്‍ ഉണ്ടായിരുന്നില്ല. ഞാനിന്ന് 18 മണിക്കൂര്‍ ജോലി ചെയ്തു എന്നൊന്നും ആരും പറയാറില്ല. സൂപ്പര്‍ സ്റ്റാറായും മെഗാസ്റ്റാര്‍ ആയിരിക്കുന്നവരൊക്കെ 24 മണിക്കൂര്‍ ജോലി ചെയതിട്ടുളളവരാണ്. ലഹരി ഉണ്ടെങ്കില്‍ മാത്രമേ, ഒരെണ്ണം വലിച്ചാല്‍ മാത്രമേ ചിലര്‍ക്ക് പബ്ലിക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഇവരൊക്കെ അന്തര്‍മുഖരാണെന്നും മഹേഷ് പറഞ്ഞു.

ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ലെന്നും അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു. അബിയുടെ മകന്‍ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഭാഷയുടെ രീതിയാകാം. പ്രശ്‌നം കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം.

പ്രായം 22 ആയതേ

പ്രായം 22 ആയതേ ഉളളുവെങ്കിലും ഷെയ്ന്‍ നല്ല രീതിയില്‍ അഭിനയിക്കുന്നൊരു നടനാണെന്നു മഹേഷ് പറയുന്നു. അച്ഛന്‍ ഉയര്‍ന്ന് വരാന്‍ ആഗ്രഹിച്ച സിനിമാ മേഖലയില്‍ നല്ല മേല്‍വിലാസത്തോടെ വരാന്‍ ഷെയിന് സാധിച്ചു. അതിന്റെ ഒരു നന്ദിയും പരസ്പര ബഹുമാനവും കാണിച്ചു കൊണ്ടു മുന്നോട്ടുപോവുകയാണ് എങ്കില്‍ ഇപ്പോഴുളള പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാവുന്നതോ ഉളളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

7 കോടി രൂപ

7 കോടി രൂപ വെറുതെ പോകട്ടെ എന്നൊന്നും ആരും വിചാരിക്കില്ല. നിര്‍മ്മാതാക്കളുടെ മനസിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും സംഭവിച്ച് കാണും. നമ്മുക്ക് ഗാലറിയില്‍ ഇരുന്ന് വിസിലടിച്ച് കാണാം. പക്ഷേ പണമിറക്കി ഗ്രൗണ്ടില്‍ നില്‍ക്കുന്നത് നിര്‍മ്മാതാക്കളാണ് ലൊക്കേഷനില്‍ എന്ത് നടന്നു എന്നതിന്റെ ഒരു വശം മാത്രമായിക്കാം ചിലപ്പോള്‍ നിര്‍മ്മാതാക്കള്‍ കേട്ടിട്ടുളളത്.

ഷെയിനുമായുളള സംഭാഷണം

ഷെയിനുമായുളള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന് ആലോചിക്കണം. ആദ്യം അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷം രണ്ട് കൂട്ടര്‍ക്കുമിടയില്‍ ഒട്ടും സഹിക്കാന്‍ സാധിക്കാത്ത എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. രണ്ട് ദിവസത്തിനകം. കാരവനില്‍ നിന്ന് ഒന്നും പറയാതെ ഷെയ്‌ന് ഇറങ്ങിപ്പോയിട്ടുണ്ടെങ്കില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു.

ഷെയ്ന്‍ പറഞ്ഞിരുന്നു 80 പേരാണ്

ഷെയ്ന്‍ പറഞ്ഞിരുന്നു 80 പേരാണ് ആ സിനിമയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന്. ഒരാള്‍ക്ക് വേണ്ടി 80 പേര്‍ കാത്തിരിക്കേണ്ടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്. 80 പേര്‍ക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്താണ് ഈ ഒരാള്‍ക്കുളളത്. നടനൊപ്പം കുറെ ആളുകള്‍ നിന്ന് ഷൂട്ടിംഗ് മുടക്കുന്ന രംഗം ഉദയനാണ് താരം എന്ന സിനിമയിലുണ്ട്. അത് സിനിമയില്‍ നടക്കുന്നതാണ്. താരങ്ങളെ വഴി തെറ്റിക്കാന്‍ കുറെ പേരുണ്ട്.

ഷെയ്ന്‍ കുട്ടിയാണോ

ഷെയ്ന്‍ കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ജോലിയാണ്. അതിന്റെ എത്തിക്ക്‌സ് പാലിക്കേണ്ടതുണ്ട്. ഷെയിന്‍ ഏതെങ്കിലും ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. അവന്‍ സിനിമയില്‍ ഉയര്‍ന്ന് വരും എന്ന് തന്നെ കരുതുന്നു. പ്രകൃതി അനുവദിക്കുന്നില്ല. മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. കാശ് എണ്ണി വാങ്ങിയത് മാത്രമല്ല. സ്വന്തം തൊഴിലിനോട് ഒരു ആത്മാര്‍ത്ഥത വേണമെന്നും മഹേഷ് പറഞ്ഞു.

കരാര്‍ തുകയില്‍ നിന്നും

കരാര്‍ തുകയില്‍ നിന്നും പണം കൂട്ടിച്ചോദിച്ച വിഷയത്തില്‍ ഷെയിന്റെ ഭാഗത്തും ശരിയുണ്ടെന്ന് തോന്നുന്നു. മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചുളള പണം തരാം എന്ന് പറഞ്ഞതായാണ് പറയുന്നത്. 60 ലക്ഷം മാര്‍ക്കറ്റ് വാല്യവുളളിടത്ത് 40 ലക്ഷം തന്നാല്‍ മതിയെന്ന് ഷെയിന്‍ പറഞ്ഞെന്നും എന്നാല്‍ അതിലും കുറച്ച് കൊടുത്തുവെന്നും പറയുന്നു. എന്നാല്‍ സത്യം എവിടെയാണെന്ന് അറിയില്ല. 20 ലക്ഷത്തിന് വേണ്ടി 7 കോടി വേണ്ടെന്ന് വെക്കുമോ. അഭിമുഖത്തില്‍ മഹേഷ് ചോദിച്ചു.

More from Filmibeat

Read more about: shane nigam mahesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X