വീണ്ടുമൊരു ഐറ്റം നന്പരുമായി ശ്രുതി ഹാസനെത്തുന്നു
മഹേഷ് ബാബുവും തമന്നയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആഗഡുവില്‍ ഐറ്റമാടാന്‍ ശ്രുതി ഹാസന്‍. രാമോജി റാവു ഫിലിംസിറ്റിയില്‍ ജൂലൈ 25 നാണ് ശ്രുതിയും മഹേഷും ഒരുമിച്ചുള്ള ഗാനരംഗം ചിത്രീകരിയ്ക്കുക. ഒരു സ്‌പെഷ്യല്‍ പെപ്പി നമ്പര്‍ ആയിരിയ്ക്കുമിതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.
മഹേഷ്-തമന്ന ജോഡികള്‍ ഒന്നിയ്ക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതാണ്. രാജേന്ദ്ര പ്രസാദും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നെപ്പോളിയനും ചിത്രത്തില്‍ അഭിനിയക്കുന്നുണ്ട്. എസ് തമന്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. തമന്റെ 50മത്തെ ചിത്രമാണ് ആഗഡു.

കെവി ഗുഹാന്‍ എംആര്‍ വര്‍മ്മ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിര്‍വഹിയ്ക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ആഗഡു അണിയിച്ചൊരുക്കുന്നത് ശ്രിനു വൈറ്റ്‌ല ആണ്.
റാം അചാന്ത, ഗോപിചന്ദ് അചാന്ത, അനില്‍ സുന്‍കര എന്നിവരാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. റീല്‍സ് എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ വിതരണക്കാര്‍.


Click it and Unblock the Notifications











