»   » സെലക്ടീവായി മെഗാസ്റ്റാര്‍, 'സ്ട്രീറ്റ് ലൈറ്റ്' ത്രില്ലറല്ല, സ്റ്റൈലിഷ് എന്‍റര്‍ടെയിനര്‍

സെലക്ടീവായി മെഗാസ്റ്റാര്‍, 'സ്ട്രീറ്റ് ലൈറ്റ്' ത്രില്ലറല്ല, സ്റ്റൈലിഷ് എന്‍റര്‍ടെയിനര്‍

Posted By: Nihara
Subscribe to Filmibeat Malayalam

വരാനിരിക്കുന്നത് മെഗാസ്റ്റാറിന്‍റെ കാലമെന്ന് വിളിച്ചോതുന്ന തരത്തിലാണ് താരത്തിന് സിനിമകള്‍ ലഭിക്കുന്നത്. പോയവര്‍ഷത്തെ തകര്‍ച്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട താരം ഇത്തവണ വളരെ ആലോചിച്ചാണ് ഓരോ ചിത്രത്തിനും സമ്മതം മൂളിയത്. നവാഗതനായ ഹനീഫ് അദേനിയും മമ്മൂട്ടിയും ഒരുമിച്ച ഗ്രേറ്റ് ഫാദര്‍ റിലീസിങ്ങിനായി തയ്യാറെടുക്കുകയാണ്. ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളിലേക്കെത്തും.

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ പലരും മമ്മൂട്ടി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ചവരാണ്. അതിനാല്‍ത്തന്നെ സംവിധായകരെല്ലാം ചിത്രങ്ങളുമായി മെഗാസ്റ്റാറിനെയാണ് ഇപ്പോള്‍ സമീപിച്ചു കൊണ്ടിരിക്കുന്നത്. റിലീസിങ്ങ് ദിനത്തില്‍ തന്നെ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഷാംദത്ത് സംവിധായകനാകുന്നു

ഒട്ടേറെ മലയാളസിനിമകള്‍ക്കൊപ്പം കമല്‍ഹാസന്റെ ഉത്തമവില്ലനും വിശ്വരൂപം 2മൊക്കെ ചിത്രീകരിച്ച ഷാംദത്ത് സൈനുദ്ദീനാണ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്റ്റൈലിഷ് എന്‍റര്‍ടെയിനര്‍

ഒരു സ്റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും സ്ട്രീറ്റ്‌ലൈറ്റ്‌സ്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു ക്യാരക്ടര്‍ ആണ്. അദ്ദേഹം കുറേക്കാലമായി ചെയ്യാത്ത മട്ടിലുള്ള ഒരു കഥാപാത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

മമ്മൂട്ടിയെ മുന്നില്‍ കണ്ട് എഴുതിയതല്ല

എന്നാല്‍ മമ്മൂക്കയെ മനസില്‍ കണ്ടുകൊണ്ടല്ല സിനിമ ആലോചിച്ചത്. ഒരു നടനെ മനസില്‍കണ്ട് എഴുതരുതെന്ന് എനിക്കുണ്ടായിരുന്നു. കഥാപാത്രം ഉണ്ടായിവന്നപ്പോള്‍ മമ്മൂക്ക സ്വാഭാവികമായും പ്രോജക്ടിലേക്ക് വരുകയായിരുന്നു. ഏറെ താല്‍പര്യത്തോടെയാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണനും ലിജി മോള്‍ ജോസും

ഷാംദത്തും മമ്മൂട്ടിയും ഒരുമിക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലിജി മോള്‍ ജോസും കട്ടപ്പനയിലെ ഋതിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും വേഷമിടുന്നുണ്ട്. തുടക്കക്കാര്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
We had told you that renowned cinematographer Shamdat Sainudeen is making his directorial debut with Megastar Mammootty in the lead. The movie, touted to be a crime thriller has been titled as Streetlights. Mammootty himself will be producing this movie under his home production banner Playhouse Pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam