വിവാഹം ഉറപ്പിച്ചെന്ന് വിജിലേഷ്! ഫഹദിന്‍റെ വില്ലന്‍റെ ജീവിതസഖി ഇതാണ്! ചിത്രം വൈറലാവുന്നു!
മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടവരാരും വിജിലേഷിനെ മറക്കാനിടയില്ല. എന്താല്ലേ എന്ന ഒരൊറ്റ ഡയലോഗിലൂടെയായിരുന്നു വിജിലേഷ് കാരയാട് കൈയ്യടി നേടിയത്. വില്ലത്തരം കണ്ടവരെല്ലാം ആരാണ് ഈ താരമെന്ന് അന്വേഷിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു താരം. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. തന്‍രെ വിവാഹം തീരുമാനിച്ചുവെന്നും വിവാഹത്തീയതിയെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമായിരുന്നു താരം പറഞ്ഞത്. ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങളും വിജിലേഷ് പോസ്റ്റ് ചെയ്തിരുന്നു. കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെയുണ്ടാവണമെന്നുമായിരുന്നു വിജിലേഷ് കുറിച്ചത്. വിനയ് ഫോര്‍ട്ടുള്‍പ്പടെ നിരവധി പേരാണ് വിജിലേഷിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
എന്തായാലും സന്തോഷമായെന്നും വിവരങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയെന്ന് പറഞ്ഞ് നേരത്തെ വിജിലേഷ് എത്തിയിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.

വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെയെന്നായിരുന്നു താരം കുറിച്ചത്. വീട്ടില്‍ നിന്നും വിവാഹത്തിന് നിര്‍ബന്ധം തുടങ്ങിയെന്നും ഫേസ്ബുക്ക് വഴിയാകുമ്പോള്‍ ഒരുപാട് പേര്‍ കാണുമല്ലോ അതുവഴി നല്ല ആലോചനകള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും മുന്‍പ് വിജിലേഷ് പറഞ്ഞിരുന്നു.
Recommended Video
തന്‍റെ മേഖലയെ മനസിലാകുന്ന പെണ്‍കുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും വിജീഷ് അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











