twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹേഷിന്റെ പ്രതികാരം; ആകെ മൊത്തം ടോട്ടല്‍ കലക്ഷന്‍ റിപ്പോര്‍ട്ട്

    By Rohini
    |

    സ്വാഭാവിക അവതരത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഇടുക്കി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരഭമാണ്. ആഷിഖ് അബു നിര്‍മിച്ച ചിത്രത്തിന്റെ ആകെ ഗ്രോസ്‌കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

    മഹേഷിന്റെ പ്രതികാരത്തിലൂടെ ഹിറ്റായ 23 കഥാപാത്രങ്ങളും, 23 ഡയലോഗുകളുംമഹേഷിന്റെ പ്രതികാരത്തിലൂടെ ഹിറ്റായ 23 കഥാപാത്രങ്ങളും, 23 ഡയലോഗുകളും

    സാറ്റലൈറ്റും തിയേറ്റര്‍ കലക്ഷനും ഒക്കെയായി ആകെ മൊത്തം ടോട്ടല്‍ ചിത്രം 15.5 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ബേധപ്പെട്ട കലക്ഷനാണിത്. മഹേഷിനൊപ്പത്തിനൊപ്പം നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവും ഉണ്ട്.

    maheshinte-prathikaram

    ഫഹദ് ഫാസിലിന്റെ തിരിച്ചുവരവായിട്ടാണ് മഹേഷിന്റെ പ്രതികാരത്തെ കാണുന്നത്. തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നിന്ന് ഫഹദിനെ രക്ഷിച്ചത് മഹേഷിന്റെ പ്രതികാരമാണ്. ഫഹദിന്റെ മുന്‍ ചിത്രങ്ങള്‍ വിലയിരുത്തിക്കൊണ്ട് സിനിമയെ സമീപിച്ചതു കാരണം ആദ്യ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ചൊരു ഓപ്പണിങ് കിട്ടിയിരുന്നില്ല.

    എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങി. വെറും 68 തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശം ആരംഭിച്ച ചിത്രം ആഴ്ച ഒന്ന് കഴിയുമ്പോഴേക്കും 90 തിയേറ്ററുകളില്‍ എത്തി. എറണാകുളത്ത് അഡീഷണല്‍ ഷോയും കളിച്ചു.

    English summary
    Maheshinte Parthikaram was the presentation directorial endeavor of performer Dileesh Pothen and the film was delivered by well known executive Aashiq Abu. According to the reports rolling in from different exchange manages, the last Kerala accumulation of this film is around 15.5 crore.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X