മഹേഷും സൗമ്യയും തെലുങ്കില്‍! മഹേഷിന്റെ പ്രതികാരം റീമേക്ക് ടീസര്‍

By Midhun Raj

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. തുടര്‍ന്ന് തമിഴില്‍ നിമിര്‍ എന്ന പേരില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴിന് പിന്നാലെ തെലുങ്കിലും ചിത്രത്തിന് റീമേക്ക് വരികയാണ്.

uma maheswara ugra roopasya

തെലുങ്കില്‍ ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങവേ റീമേക്ക് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മരണവീട്ടില്‍ വെച്ചുളള മഹേഷിന്റെയും സൗമ്യയുടെയും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടെ ടീസറിലുണ്ട്. വെങ്കിടേഷ് മഹയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ ഫഹദ് ഫാസിലിന്റെ വേഷത്തില്‍ സത്യദേവ് എത്തുന്നു. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം.

നരേഷ് സുഹാസ്, മലയാള നടന്‍ രാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ബിജിബാല്‍ തന്നെയാണ് തെലുങ്ക് പതിപ്പിന്റെയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. എപ്രില്‍ 17നാണ് മഹേഷിന്റെ പ്രതികാരം തെലുങ്ക് പതിപ്പ് പുറത്തിറങ്ങുന്നത്. ബാഹുബലി നിര്‍മ്മിച്ച അര്‍ക്ക മീഡിയ വര്‍ക്ക്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീഡിയോ

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X