»   » മഹേഷിന്റെ പ്രതികാരത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും, ഈ ട്രെയിലറൊന്ന് കണ്ട് നോക്കൂ

മഹേഷിന്റെ പ്രതികാരത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും, ഈ ട്രെയിലറൊന്ന് കണ്ട് നോക്കൂ

Posted By: Sanviya
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം തിയേററുകളില്‍ തകര്‍ത്തോടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കലക്കന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. വീണ്ടും ട്രെയിലറോ എന്ന് കേട്ട് ഞെട്ടണ്ട..മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മറ്റ് ചിത്രങ്ങളും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു തകര്‍പ്പന്‍ ട്രെയിലര്‍.

സ്ഫടികം, കിരീടം, കഥപറയുമ്പോള്‍, തൂവാന തുമ്പികള്‍, തുടങ്ങിയ ചിത്രങ്ങളിലെ രസകരമായ ഭാഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുശ്രീ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിലീഷ് പോത്തനാണ്.

mammootty-mohanlal

മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ ജീവിതമാണ് ചിത്രം. തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്, പുറത്തിറങ്ങിയ ചിത്രത്തിന്റെ കിടിലന്‍ റീമിക്‌സ് ട്രെയിലര്‍ കാണൂ..

English summary
Maheshinte Prathikaram Trailer Remix.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam