മെഗാസ്റ്റാര്‍ ചിത്രം ഉണ്ട വമ്പന്‍ വിജയത്തിലേക്ക്! മമ്മൂക്കയെ പ്രശംസിച്ച് യാത്ര സംവിധായകനും! കാണൂ

By Midhun Raj

Recommended Video

മമ്മൂക്കയെ പ്രശംസിച്ച് യാത്ര സംവിധായകനും

മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ഉണ്ട കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെ എത്തിയ മമ്മൂക്ക ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. ഒരിടവേളയ്ക്കു ശേഷം നടന്‍ വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

സിനിമ കണ്ടവരെല്ലാം ഉണ്ടയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ആദ്യദിന പ്രതികരണങ്ങള്‍ക്കൊപ്പം മൗത്ത് പബ്ലിസിറ്റിയും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാവുന്നുണ്ട്. ഉണ്ടയെക്കുറിച്ചുളള നിരൂപണങ്ങളിലെല്ലാx മികച്ച റേറ്റിങ്ങാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പം ചലച്ചിത്ര രംഗത്തുനിന്നുളളവരും സിനിമയെ പ്രശംസിച്ച് എത്തുന്നുണ്ട്. മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ടുളള സംവിധായകന്‍ മഹി വി രാഘവിന്റെ ട്വീറ്റ് വൈറലായി മാറിയിരുന്നു.

ഉണ്ടയുടെ വിജയം

ഉണ്ടയുടെ വിജയം

മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുളളതില്‍ വേറിട്ടുനില്‍ക്കുന്ന ചിത്രം കൂടിയാണ് ഉണ്ടയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മേക്കിങ്ങുമാണ് ഉണ്ടയുടെ വിജയത്തില്‍ നിര്‍ണായകമായിരിക്കുന്നത്. മമ്മൂട്ടി മുന്‍പ് ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഉണ്ടയിലെ റോളെന്നും അറിയുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്.

മമ്മൂക്കയുടെ പ്രകടനം

മമ്മൂക്കയുടെ പ്രകടനം

ക്ലാസും മാസും ചേര്‍ന്ന പ്രകടനമാണ് മമ്മൂക്ക ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍ താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയൊരു ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. റിലീസിനു മുന്‍പേ ട്രോളിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഉണ്ട നല്‍കിയിരിക്കുന്നത്

മഹി വി രാഘവിന്റെ ട്വീറ്റ്

മഹി വി രാഘവിന്റെ ട്വീറ്റ്

ഉണ്ടയെ പ്രശംസിച്ച് ആരാധകര്‍ക്കൊപ്പം സിനിമാ രംഗത്തുനിന്നുളള നിരവധി പേരും എത്തുന്നുണ്ട്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര സംവിധാനം ചെയ്ത മഹി വി രാഘവും മെഗാസ്റ്റാറിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഉണ്ടയുടെ വിജയത്തില്‍ മമ്മൂക്കയെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ എത്തിയിരുന്നത്. യാത്ര സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

ഭാഷയും കഥാപാത്രങ്ങളും

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തുടങ്ങുന്ന സംവിധായകന്‍ പേരന്‍പ് മുതല്‍ ഉണ്ട വരെയുളള ഈ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളെക്കുറിച്ച് പറയുന്നു. പേരന്‍പ്, യാത്ര എന്നീ സിനിമകളിലുടെ മികച്ച നിരൂപക പ്രശംസ നേടിയെടുത്ത മെഗാസ്റ്റാര്‍ മധുരരാജയുടെ വിജയത്തിലൂടെ ബോക്‌സ് ഓഫീസില്‍ നൂറ് കോടി ക്ലബിലും എത്തിയിരുന്നു. ഇപ്പോള്‍ ഉണ്ടയിലൂടെ വീണ്ടും വിജയമാവര്‍ത്തിച്ചിരിക്കുകയാണ് താരം. ഭാഷയും കഥാപാത്രങ്ങളും അതിന്റെ ക്യാന്‍വാസും ഒന്നും പ്രശ്‌നമല്ലാതെ മികച്ച ചിത്രങ്ങളാണ് മമ്മൂക്ക നല്‍കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഈ വര്‍ഷം ഇനിയും മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതായും സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു.

മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം

മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം

അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഉണ്ട. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മേക്കിങ്ങിനെ പ്രശംസിച്ചും പ്രേക്ഷകര്‍ എത്തിയിരുന്നു. താരപരിവേഷമെല്ലാം മാറ്റിവെച്ച് പച്ച മനുഷ്യനായുളള മമ്മൂക്കയുടെ പ്രകടനം തന്നെയാണ് ഉണ്ടയില്‍ മുഖ്യ ആകര്‍ഷണായി മാറിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം എത്തിയ യുവതാരങ്ങളുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകള്‍ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X