ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

By Lakshmi

സിനിമയില്‍ അവസരം ലഭിയ്ക്കുന്നതും രക്ഷപ്പെടുന്നതും വലിയ താരമാകുന്നതുമെല്ലാം ഭാഗ്യത്തിന്റെ കളികളാണെന്ന് എല്ലാവരും പറയാറുണ്ട്. ഭാഗ്യത്തിന്റെ പിന്തുണയില്ലാതെ സിനിമയിലെത്തുന്നത് ആരായാലും എത്ര വലിയ കഴിവുള്ളവരായാലും രക്ഷപ്പെടില്ലെന്നുള്ളതിന് പലകഥകളും സിനിമയില്‍ത്തന്നെയുണ്ട്. ഇങ്ങനെ ഭാഗ്യത്തിന്റെ തുണകൊണ്ട് മാത്രം സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാര്‍. ഭാഗ്യമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് മഹിമ തന്നെ പറുയന്നു. ഭാഗ്യം തമിഴ് സിനിമയുടെ രൂപത്തിലായിരുന്നു ഇപ്പോള്‍ മഹിമ നമ്പ്യാര്‍ എന്ന് പേരുമാറ്റിയിരിക്കുന്ന ഗോപികയ്ക്ക് മുന്നില്‍ എത്തിയത്. പക്ഷേ അരങ്ങേറ്റം ഒടുവില്‍ മലയാളത്തില്‍ത്തന്നെയായി.

ഇപ്പോള്‍ തമിഴിലേയ്ക്കുതന്നെ തിരിച്ചെത്തിയിരിക്കുകയാണ് മഹിമ. നയന്‍താര, മീര ജാസ്മിന്‍, അമല പോള്‍ തുടങ്ങിയ നായികമാര്‍ക്കു പിന്നാലെ തമിഴകത്ത് മലയാളത്തിന്റെ പേരുയര്‍ത്തുന്ന നടിയായി മാറുമോ മഹിമയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

യാത്രക്കിടെ വീണുകിട്ടിയ ഭാഗ്യം

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

കുടുംബത്തിനൊപ്പം ബേക്കല്‍ കോട്ട കാണാന്‍ പോയപ്പോഴാണ് ഭാഗ്യം സിനിമാ ഓഫറിന്റെ രൂപത്തില്‍ ഗോപികയുടെ മുന്നിലെത്തിയത്. ബേക്കലില്‍വച്ച് തമിഴ് സംവിധായകന്‍ സാമി ഗോപികയെ കാണുന്നു. അദ്ദേഹം അന്ന് തന്റെ പുതിയ ചിത്രമായിരുന്നു സിന്ധുസമവേലിയിലേയ്ക്ക് സഹോദരി വേഷം ചെയ്യാന്‍ മഹിമയെ ക്ഷണിയ്ക്കുന്നു.ആദ്യ ഷോട്ട് ഇങ്ങനെയായിരുന്നു.

പരീക്ഷ തടസ്സപ്പെടുത്തിയ ആദ്യാവസരം

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

എന്നാല്‍ പത്താംക്ലാസിലെ പരീക്ഷയ്ക്കു മുന്നിലേയ്ക്കാണ് ഗോപികയ്ക്ക് ആദ്യ ഓഫര്‍ വന്നത്. അതുകൊണ്ടുതന്നെ പരീക്ഷയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചു. സിന്ധുസമവേലി വേണ്ടെന്നുവച്ചു.

ദിലീപിന്റെ സഹോദരിയായി അരങ്ങേറ്റം

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

സിന്ധുസമവേലി പോയെങ്കിലും സിനിമയെന്ന ഭാഗ്യം ഗോപികയെ വിട്ടുപോയില്ല. കാര്യസ്ഥന്‍ എന്ന സിനിമയില്‍ ദിലീപിന്റെ സഹോദരിയായി വേഷമിട്ട് ഗോപിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.

സാട്ടൈയിലൂടെ നായിക

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

സമുദ്രക്കനി നായകനായ സാട്ടൈ എന്ന ചിത്രത്തിലൂടെ ഗോപിക നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. സെവന്‍ത് ഡേയുടെ നിര്‍മ്മാതാവായ ഷിബു ജി സുശീലനാണത്രേ ഗോപികയെ സാട്ടൈ എന്ന ചിത്രത്തിലേയ്ക്ക് നിര്‍ദ്ദേശിച്ചത്. സാട്ടൈയില്‍ അഭിനയിക്കാനൊരുങ്ങുമ്പോള്‍ ഗോപിക മഹിമ നമ്പ്യാര്‍ എന്ന് പേരുമാറ്റി. തമിഴകം പുതിയ മലയാളിനായികയെ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ഒരുവര്‍ഷത്തെ കാത്തിരിപ്പ്

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

സാട്ടൈയില്‍ പ്ല്‌സ് ടു വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു മഹിമയ്ക്ക്. പിന്നാലെ വന്നതെല്ലാം അത്തരം കഥാപാത്രങ്ങള്‍. അതുകൊണ്ടുതന്നെ മികച്ച വേഷത്തിനായി ഒരുവര്‍ഷത്തോളം കാത്തിരുന്നു. അങ്ങനെയാണ് എന്നമോ നടക്ക്ത് എന്ന ചിത്രം മഹിമയെത്തേടിയെത്തിയത്. ഈ ചിത്രത്തില്‍ നഴ്‌സിന്റെ വേഷമാണ് മഹിമചെയ്തത്. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടു, നിരൂപകപ്രശംസ നേടി.

മൂന്ന് പുത്തന്‍ ചിത്രങ്ങള്‍

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

തമിഴകത്ത് മഹിമ പ്രധാന വേഷം ചെയ്യുന്ന മൂന്ന് ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട. മോസക്കുട്ടി, പുറവി 150സിസി, അഹത്തിനെയ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

മലയാളത്തില്‍ മികച്ച വേഷം പ്രതീക്ഷിച്ച്

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

ഇനി സ്വന്തം ഭാഷയിലൊരു ചിത്രം ചെയ്യണമെങ്കില്‍ അത് അത്രയും മികച്ച കഥയും കഥാപാത്രവുമായിരിക്കണമെന്ന ആഗ്രഹത്തിലാണ് മഹിമ. മലയാളത്തില്‍ നിന്നും നല്ലൊരു കഥാപാത്രം തന്നെത്തേടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് താരം.

കാവ്യ മാധവന്റെ നാട്ടുകാരി

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്റെ നാട്ടുകാരിയാണ് താനെന്ന് വളരെ അഭിമാനത്തോടെയാണ് മഹിമ പറയുന്നത്. സിനിമ ഇതുവരെ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും തങ്ങളിപ്പോഴും സാധാരണക്കാരായിത്തന്നെയാണ് ജീവിക്കുന്നതെന്നും മഹിമ പറയുന്നു.

നൃത്തവും മോഡലിങ്ങും

ഭാഗ്യം മഹിമയെ സിനിമയിലെത്തിച്ചു

അഭിനയത്തിനുപുറമേ നൃത്തത്തിലും മോഡലിങിലും താല്‍പര്യമുള്ളയാളാണ് മഹിമ. ഇപ്പോള്‍ മഹിമ ഭരതനാട്യം അഭ്യസിയ്ക്കുന്നുണ്ട്. ഇപ്പോള്‍ ബിഎ ഇംഗ്ലീഷ് രണ്ടാംവര്‍ഷവിദ്യാര്‍ത്ഥിനിയാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X