മെയ്ഡന്‍ ഓഫ് ദി സ്പ്രിംഗ് (ജപ്പാന്‍)
മെയ്ഡന്‍ ഓഫ് ദി സ്പ്രിംഗ് (ജപ്പാന്‍)
സംവിധായകന്‍ : തകാകി വതനബെ
തിരക്കഥ : തകാകി വതനബെ
സംഗീതം : മിത്സുതാകാ താജിരി
അഭിനേതാക്കള്‍ : യുമികോ ഷിമൂസു, യൂജി ഫൂഗാ, യോയിച്ചി തകാര, കെന്‍സു, ഒഗിയാര, മസാഹികോ സകാതാ, മസാതോ ഒബാര
ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു സാങ്കല്പിക കഥയാണ് ഈ ചിത്രത്തിലെ പ്രതിപാദ്യം. യോഗി എന്ന പര്‍വതാരോഹിയുടെയും ഒരു രാജകുമാരിയുടെയും പ്രണയകഥ. തലയറുക്കപ്പെട്ട രാജകുമാരിയുടെ തലയുമായി യോഗിയും രണ്ടു കൂട്ടുകാരും ഓടിപ്പോകുന്നു. ഇവരെ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട സമുറായ് വംശത്തില്‍ പെട്ട പോരാളി യോഗിയെ കൊല്ലുന്ന രാജകുമാരിയോടൊപ്പം യോഗിയും ജലത്തുള്ളിയായി ഒഴുകിപ്പോകുന്നു. ഭ്രമാത്മക ബിംബങ്ങളാണ് ചിത്രത്തിന്റെ വലിയ സവിശേഷത.
തകാകി വതനബെ
1949ല്‍ ജനിച്ചു. 1973ല്‍ ഒകാവാ പ്രൊഡക്ഷന്‍സില്‍ ചേര്‍ന്ന ഇദ്ദേഹം 81ല്‍ തന്റെ ആദ്യചിത്രമായ കൊഹോ കാകി ദോയാ ഗൈ - ഇകിരു സംവിധാനം ചെയ്തു. 1995ല്‍ പുറത്തിറങ്ങിയ ആലീസ് സാന്‍ക്റ്റ്നാമിയിലൂടെയാണ് തകാകി വതനബെ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.


Click it and Unblock the Notifications