ആക്രമണത്തിനു പിന്നിൽ മഞ്ജുവിനോടുളള ശത്രുത! ക്രൂശിക്കപ്പെട്ടാൽ നിരാശയില്ല, ശ്രീകുമാർ മേനോൻ പറയുന്നു

തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യരോട് ചിലര്‍ക്കുള്ള ശത്രുതയാണെന്ന് സംവിധായകൻ തുറന്നടിച്ചു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഒടിയൻ. 2018 ലെ ലാലേട്ടന്റെ സൂപ്പർ ഡ്യൂപ്പർ ചിത്രമായിരിക്കുമെന്ന് വിചാരിച്ചുവെങ്കിലും പ്രതീക്ഷയ്ക്കൊപ്പം സഞ്ചരിക്കാൻ ചിത്രത്തിനായില്ല. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ സിനിമയെ കുറിച്ച് നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ഉയർന്നിരുന്നത്.മോഹൻലാലിനെ കൂടാതെ, മ‍ഞ്ജുവാര്യ, പ്രകാശ് രാജ് എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒടിയന്റെ ഭാഗമായിരുന്നു.

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനു ശേഷം ഒടിയന്റെ ഫേസ്ബുക്ക് പേജിലും അതു പോലെ ശ്രീകുമാർ മേനോന്റെ പേജിലും രൂക്ഷ വിമർശനവുമായി പ്രേക്ഷകർ എത്തിയിരുന്നു. പ്രേക്ഷകരുടെ ഈ പ്രതികരണം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരെയുണ്ടായ സൈബർ‌ ആക്രമണത്തെ കുറിച്ച് തുറന്നടിക്കുകയാണ് ശ്രീകുമാർ മേനോൻ. തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യരോട് ചിലര്‍ക്കുള്ള ശത്രുതയാണെന്ന് സംവിധായകൻ തുറന്നടിച്ചു.

 മ‍ഞ്ജുവിന്റെ പേരിൽ ശത്രുത

മ‍ഞ്ജുവിന്റെ പേരിൽ ശത്രുത

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിന്ന മ‍ഞ്ജുവിന്റെ രണ്ടാം വരവ് ശ്രീകുമാർ മേനോനിലൂടെയായിരുന്നു. മ‍ഞ്ജു വാര്യർ നന്നാവരുതെന്ന് ആഗ്രഹിക്കുന്ന കുറെ പേരുണ്ട്. അവരുടെ ശ്രദ്ധ മുഴുവൻ എന്നിലേയ്ക്ക് വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ഇതൊക്കെ അറിഞ്ഞോണ്ട് തന്നെയാണ് ഈ റിസ്ക്ക് ഏറ്റെടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു

 നിരാശയില്ല

നിരാശയില്ല

മഞ്ജുവിന്റെ പേരിൽ ക്രൂശിക്കപ്പെട്ടതിൽ തനിയ്ക്ക് ഒരു നിരാശയുമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. അതേ സമയം ഒടിയനെതിരെ ഒരു ആക്രമം ഉണ്ടാകുമെന്ന് നേരത്തെ തന്നെ താൻ പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയ്ക്ക കിട്ടി ഹൈപ്പും സ്വീകാര്യതയും മറ്റുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു. ആളുകളോടുള്ള വ്യക്തി വൈരാഗ്യം തീർക്കുവാൻ സിനിമയെ ഉപയോഗിക്കുമ്പോൾ തകർന്നു പോകുന്നത് സിനിമ മേഖലയാണെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്

മഞ്ജുവിനെ സഹായിച്ചു

മഞ്ജുവിനെ സഹായിച്ചു

എല്ലാവരും ഇഷ്ടപ്പെടുന്നതു പോലെ തനിയ്ക്കും എറ്റവും ഇഷ്ടപ്പെട്ട നടിയാണ് മഞ്ജുവാര്യർ. അവർ പ്രഫഷനിലേയ്ക്ക് തിരിച്ചുവരുമ്പോൾ പ്രഫഷനലായ പിന്തുണ നൽകുക എന്നതായിരുന്നു എന്റെ കടമ. 36 വയസ്സിൽ വീണ്ടും സിനിമയിലേയ്ക്ക് തിരികെ വരുന്ന അവരുടെ മുന്നിൽ ഒരുപാട് കടമ്പകളുണ്ടായിരുന്നു. അപ്പോൾ ഞാൻ കണ്ടത് മ‍ഞ്ജുവെന്ന ബ്രാൻഡിനെയാണ്.

മ‍ഞ്ജുവിനൊപ്പം  നിന്നു

മ‍ഞ്ജുവിനൊപ്പം നിന്നു

എന്റെ ക്ലൈന്റ് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും മഞ്ജുവിനോടൊപ്പം അത്മാർഥമായി നിന്നു മലയാള സിനിമയിൽ അപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മഞ്ജുവാര്യർ.അവർക്ക് അവരുടേതായ കഴിവ് ഉണ്ട്. നമ്മൾ അവരെ പ്രഫഷനൽ രീതിയിൽ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. അതിലൂടെ നടി എന്നതിലുപരി ഞ്ജു സമൂഹത്തിൽ തന്നെ പ്രസ്കതയായി മാറിയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X