ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

By Aswathi

ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാമത്തെ നാള്‍ എന്ന ടൈറ്റില്‍ ടാഗോടുകൂടിയാണ് പൃഥ്വിരാജിന്റെ സെവന്‍ത് ഡേ എത്തുന്നത്. ശ്യാമംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ കാണാതെ പോയ ചില യുവതാരങ്ങള്‍ മുനിരയിലേക്ക് എത്തുന്നുണ്ട്.

ക്രിസ്മസിനും ന്യൂയോറിനും ഇടയിലുള്ള ഏഴ് ദിവസം. അതിനിയില്‍ നടക്കുന്ന ഒരു ക്രൈം സ്‌റ്റോറിയാണ് ചിത്രം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആരാധമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് അഖില്‍ പോളാണ്. മെമ്മറീസ് പോലെ പൃഥ്വിയുടെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും സെവന്‍ത് ഡേ.

ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ..

പൃഥ്വിരാജ്

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

ക്രൈം ബ്രാഞ്ച് സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗഷന്‍ ടീമിലുണ്ടായിരുന്ന ഡേവിഡ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

നായിക ജനനി അയ്യര്‍

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ താരം ജനനി അയ്യരാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്നത്. ജെസ്സി എന്നാണ് കഥാപാത്രത്തിന്റെ പേര്

വിനയ് ഫോര്‍ട്ട്

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

ഋതു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനയ് ഫോര്‍ട്ട് വീട്ടിലേക്കുള്ള വഴി, ഷട്ടര്‍, ടാ തടിയ തുടങ്ങിയ ഒത്തിരി ചിത്രത്തളുടെ ഭാഗമായെങ്കിലും വെള്ളിത്തിരയില്‍ മുന്‍ നിരയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഷാന്‍ ഷാഹര്‍ എന്ന കഥാപാത്രമായി സെവന്‍ത് ഡേയില്‍ വിനയ് ഉണ്ട്.

പ്രവീണ്‍ പ്രേം

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

ടൂര്‍ണമെന്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ്‍ പ്രേമും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രാഹുല്‍ മാധവ്

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

ബാങ്കോക്ക് സമ്മര്‍, വാടാമല്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ പരിചിതനായ രാഹുല്‍ മാധവ് പൃഥ്വിയുടെ മെമ്മറീസിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അജ്മല്‍ അമീര്‍

ഏഴാമത്തെ ദിവസം പൃഥ്വിയ്‌ക്കൊപ്പമുള്ളവര്‍

പ്രണയകാലം, മാടമ്പി തുടങ്ങിയ മലയാളത്തിലെ നല്ല നല്ല ചിത്രങ്ങളുടെ ഭാഗമായ അജ്മലിനും മലയാളത്തിലധികം തിളങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. സെവന്‍ത് ഡേയില്‍ അജ്മലുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X