»   » മധു, മമ്മൂട്ടി, ദിലീപ്, മുകേഷ്, ഭരത് ഗോപി... മോഹന്‍ലാലിനെ മാത്രം അടൂര്‍ അഭിനയിപ്പിച്ചില്ല!!

മധു, മമ്മൂട്ടി, ദിലീപ്, മുകേഷ്, ഭരത് ഗോപി... മോഹന്‍ലാലിനെ മാത്രം അടൂര്‍ അഭിനയിപ്പിച്ചില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ ഒരു അവസരം കിട്ടിയാല്‍, ആ വേഷത്തിന്റെ വലുപ്പ-ചെറുപ്പം ആലോചിക്കാതെയും, കഥ എന്താണെന്ന് അന്വേഷിക്കാതെയും താരങ്ങള്‍ വന്ന് അഭിനയിക്കും. അനന്തരം എന്ന അടൂര്‍ ചിത്രത്തില്‍ വളരെ ചെറിയൊരു വേഷമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്നീട് അടൂറിന്റെ മതിലുകളിലും വിധേയനിലും അഭിനയിച്ച് മെഗാസ്റ്റാര്‍ ദേശീയ പുരസ്‌കാരം നേടി.

മമ്മൂട്ടിയ്‌ക്കൊപ്പം 3 സിനിമ, ഒരു അവസരം പോലും മോഹന്‍ലാലിന് കൊടുത്തില്ല; എന്തുകൊണ്ട് എന്ന് അടൂര്‍

50 വര്‍ഷങ്ങളായി അടൂര്‍ സിനിമയില്‍ തുടരുന്നു. ഇതുവരെ 12 സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. തന്റെ സിനിമയില്‍ മുന്‍നിര നായകന്മാര്‍ക്ക് മാത്രമല്ല, കഴിവുള്ള ഏതൊരു താരത്തിനും അടൂര്‍ അവസരം നല്‍കിയിട്ടുണ്ട്. പിന്നെയും എന്ന ചിത്രത്തിലൂടെ ദിലീപിനും അടൂരിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞു. പക്ഷെ മോഹന്‍ലാലിന് മാത്രം ആ ഭാഗ്യം കിട്ടിയില്ല. അടൂറിന്റെ സിനിമയില്‍ അഭിനയിച്ച മുന്‍നിര താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

മധുവിനെ നായകനാക്കി തുടങ്ങി

ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ചെയ്തു വന്നിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ 1972 ലാണ് ആദ്യമായി ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നത്. സ്വയംവരം എന്ന് പേരിട്ട ചിത്രത്തില്‍ അക്കാലത്തെ ഏറ്റവും താരമൂല്യമുള്ള നടനായ മധുവാണ് നായകനായി എത്തിയത്.

ഭരത് ഗോപി നായികനായി എത്തുന്നത്

ഭരത് ഗോപി ഒരു അഭിനേതാവായി സിനിമാ ലോകത്ത് എത്തുന്നത് അടൂര്‍ ചിത്രങ്ങളിലൂടെയാണ്. അടൂര്‍ ആദ്യമായി സംവിധാനം ചെയ്ത സ്വയംവരത്തില്‍ (1972) ഭരത് ഗോപി ഒരു ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് 1977 ല്‍ അടൂര്‍ സംവിധാനം ചെയ്ത കൊടിയേറ്റത്തിലൂടെയാണ് ഭരത് ഗോപി ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു

അടൂറിന്റെ മൂന്ന് സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടി

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ആദ്യം അഭിനയിച്ചത്. പിന്നീട് അടൂറിന്റെ മതിലുകളിലും വിധേയനിലും അഭിനയിച്ച് മെഗാസ്റ്റാര്‍ ദേശീയ പുരസ്‌കാരം നേടി.

ചെറിയൊരു വേഷത്തില്‍ മുകേഷ്

അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തില്‍ വളരെ ചെറിയൊരു വേഷമാണ് മുകേഷ് അവതരിപ്പിച്ചത്.

ഒടുവില്‍ ആ ഭാഗ്യം കിട്ടിയത്

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ആ ഭാഗ്യം കിട്ടിയിരിയ്ക്കുന്നത് ദിലീപിനാണ്. പിന്നെയും എന്ന ചിത്രത്തില്‍ പുരുഷോത്തമന്‍ നായര്‍ എന്ന കേന്ദ്ര കഥാപാത്രമായി ദിലീപ് എത്തി. ഒരുപാട് നാളത്തെ തന്റെ ആഗ്രഹം സഫലമായി എന്ന് ദിലീപ് പറയുന്നു.

English summary
No actor would miss the chance to work with Adoor Gopalakrishnan. Even a small role in his film would be treasured by the actors of the Indian film industry. The director has worked with a good number of mainstream heroes, the latest one being Dileep. Here, we list the mainstream heroes of Malayalam cinema, who have acted in Adoor Gopalakrishnan films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam