»   » മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് 43'

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് 43'

Posted By:
Subscribe to Filmibeat Malayalam

മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചും സഹനടനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മണിയന്‍പിള്ള രാജു വീണ്ടും നായക വേഷം അണിയുന്നു. നവാഗതനായ മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നമ്പൂതിരി യുവാവ് @43' എന്ന ചിത്രത്തിലാണ് മണിയന്‍പിള്ള രാജു നായകനായി എത്തുന്നത്.

മലയാള ചലച്ചിത്ര രംഗത്തെ അഭിനേതാവും നിര്‍മ്മാതാവുമാണ് മണിയന്‍പിള്ള. 1981 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തിലാണ് രാജു ആദ്യമായി നായക വേഷത്തിലെത്തിയത്. പിന്നീട് ഹാസ്യവേഷങ്ങളെ മികവുറ്റതാക്കികൊണ്ട് രാജു മലയാള സിനിമയില്‍ ഇടം പിടിച്ചു.

മണിയന്‍പിള്ള രാജു വീണ്ടും നായകനാകുന്ന നമ്പൂതിരി യുവാവ് @43 ഒരു മുഴുനീള കോമഡി ചിത്രമാണ്. പുതുമുഖ താരം ധനശ്രീ രഘുറാമാണ് മണിയന്‍പിള്ളയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഇവരെകൂടാതെ ടിനി ടോം, സുരേഷ് മേനോന്‍, നന്ദു, ജയന്‍, ഊര്‍മിളാ ഉണ്ണി തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു.

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

മണിയന്‍ പിള്ള രാജു വീണ്ടും നായകനകുന്ന ചിത്രമാണ് നമ്പൂതിരി യുവാവ് @43

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

മലയാള സിനിമയിലെ നായകനും അഭിനേതാവുമായ മണിയന്‍പിള്ള രാജു 1981 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിലാണ് ആദ്യമായി നായക വേഷമിട്ടത്.

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

പുതുമുഖമായ ധനശ്രീ രഘുറാമാണ് നായിക

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

നവാഗതനായ മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

ടിഎന്‍ അശോക് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം

മണിയന്‍പിള്ള രാജു 'നമ്പൂതിരി യുവാവ് @43'

ടിനിടോം, സുരേഷ് മേനോന്‍, നന്ദു, ഊര്‍മിളാ ഉണ്ണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

English summary
Maniyanpilla Raju playing main role in Namboothiri Yuvavu 43.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X