ആ വയർ ഒന്ന് അകത്തേയ്ക്ക് പിടിക്കൂ!! മഞ്ജിമയുടെ ചിരിപടർത്തിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...
ബാലതാരമായി വെളളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിമാരുടെ പട്ടികയിലേയ്ക്ക് ഉയർന്ന താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായും നായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമ ഇപ്പോൾ കോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജിമയുടെ ചിരിപടർത്തിയ ഫോട്ടോ ഷൂട്ടാണ്.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജിമയോട് വയർ അകത്തേയ്ക്ക് പിടിച്ച് നിൽക്കാൻ സ്റ്റൈലിസ്റ്റ് പറയുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് താരം പൊട്ടിച്ചിരിക്കുകയാണ്. ഈ ചിത്രമാണ് മഞ്ജിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോമോ നിന്റെ വയർ അകത്തേക്കാക്കി പിടിക്കൂ.. ആ നിമിഷമാണിത് .. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജിമയ്ക്കൊപ്പം ഫോട്ടോ പോസ് ചെയ്യാൻ നിർദ്ദേശം നൽകുന്ന സ്റ്റൈലിസ്റ്റിനേയും കാണാൻ സാധിക്കുന്നുണ്ട്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനു മുൻപ് തടി അൽപം കൂടിയെന്ന് പറഞ്ഞ് താരത്തിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത്തരത്തിലുളള വിമർശനങ്ങൾക്ക് താരം അധികം പ്രതികരിക്കാറില്ല. വിമർശനങ്ങളെ അതിന്റേതായ രീതിയിൽ മാത്രമാണ് താരം കാണാറുളളതെന്ന് ഈ ചിത്രത്തിലൂടെ വ്യക്തമായിരിക്കുകയാണ്.


Click it and Unblock the Notifications











