»   » മോഹന്‍ലാലിന്റെ കേണല്‍ പദവി തെറിക്കുമോ? വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

മോഹന്‍ലാലിന്റെ കേണല്‍ പദവി തെറിക്കുമോ? വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കേണല്‍ പദവിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കുമെന്ന് സൈനീക ഉദ്യോഗസ്ഥര്‍ പ്രധിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചയായ വാര്‍ത്തയാണ് ഇപ്പോള്‍ പുതിയ വാര്‍ത്തയായി വീണ്ടും പ്രചരിക്കുന്നത്.

ഇത്തരം വാര്‍ത്തകള്‍ കഴമ്പില്ലാതെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും മേജര്‍ രവി പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി മോഹന്‍ലാലിനെതിരെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

സംഭവം നടന്നത്

2011 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി ഉള്‍പ്പടെ വിശദീകരം നല്‍കിയതാണ്. എന്നാല്‍ ആ സമയത്തെ അതേ വാര്‍ത്തകള്‍ തന്നെയാണ് തലക്കെട്ട് മാറ്റി ഇപ്പോള്‍ പ്രചരിക്കുന്നത്.

കേണല്‍ പദവി ദുരുപയോഗം ചെയ്തു

2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനായി മോഹന്‍ലാല്‍ തനിക്ക് ലഭിച്ച കേണല്‍ പദവി വാണിജ്യാസ്വഭാവത്തില്‍ ദുരുപയോഗം ചെയ്തുവെന്നതായിരുന്നു അന്ന് വിവാദമായത്.

വീട്ടിലിരിക്കട്ടെ

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ രണ്ട് തവണ നിയന്തണ രേഖ സന്ദര്‍ശിക്കുകെയും യോദ്ധാക്കള്‍ക്ക് പ്രചോദനം നല്‍കുകെയും ചെയ്തതായി മേജര്‍ രവി പറയുന്നു. ആ സേവനങ്ങള്‍ക്ക് നോര്‍ത്തേണ്‍ കമാന്റില്‍ നിന്ന് കമന്റേഷന്‍ കാര്‍ഡുകള്‍ ഉള്‍പ്പടെ മോഹന്‍ലാല്‍ വാങ്ങിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമറിയാതെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതിന് പിന്നില്‍ എന്താണ്. ഇവര്‍ക്കൊക്കെ അസൂയ മൂക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്.

കേസെടുക്കും

സത്യത്തില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും മേജര്‍ രവി പറഞ്ഞു.

English summary
Major Ravi about controversy Mohanlal honorary colonal rank.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam