twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താനൊരു പട്ടാളക്കാരനാണോ? ലാലിന്റെ പെരുമാറ്റം എന്നെ ശരിക്കും വേദനപ്പിച്ചു, മേജര്‍ രവി പറയുന്നു

    By Akhila
    |

    ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെയാണ് മോഹന്‍ലാലും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഒന്നാമന്‍, കീര്‍ത്തി ചക്ര തുടങ്ങി ആറ് ചിത്രങ്ങളില്‍ ഇരുവരും ഇതുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ 2012ല്‍ പുറത്തിറങ്ങിയ കര്‍മ്മയോദ്ധയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കിയുള്ളതുമാണ് പുതിയ ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തിലാണ് എത്തുന്നതെന്നുമാണ് കേള്‍ക്കുന്നത്.

    എന്നാല്‍ അതൊന്നുമല്ല പറഞ്ഞ് വരുന്നത്. ഇപ്പോള്‍ മോഹന്‍ലാലും മേജര്‍ രവിയും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഇങ്ങനെ സുഹൃത്തുക്കളാകുന്നതിന് മുമ്പ് ഇവര്‍ക്കിടയില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിട്ടുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടില്‍ മേജര്‍ രവി ജോലി ചെയ്തുക്കൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജി രവിയെ കാണാനെത്തുകയുണ്ടായി.

    ലാലിന് നിങ്ങളെ കാണണമെന്ന് ഒരു ആഗ്രമുണ്ട്. കാലപാനിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാല്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. താങ്കള്‍ സൗകര്യമുള്ളപ്പോള്‍ ലാലിനെ കാണാമോ എന്ന് സുരേഷ് ബാലജി ചോദിച്ചു. അന്ന് വൈകിട്ട് തന്നെ മോഹന്‍ലാലിനെ കാണാന്‍ മേജര്‍ രവി എത്തി. വളരെ സന്തോഷത്തോടെയാണ് താന്‍ ലാലിനെ കാണാന്‍ എത്തിയത്. എന്നാല്‍ ലാലിന്റെ പെരുമാറ്റം ശരിക്കും എന്നെ വേദനിപ്പിച്ചു, മേജര്‍രവി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

    ലാല്‍ മേജര്‍ രവിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്

    താനൊരു പട്ടാളക്കാരനാണോ? ലാലിന്റെ പെരുമാറ്റം എന്നെ ശരിക്കും വേദനപ്പിച്ചു

    രാജീവ് ഗാന്ധി വധ കേസില്‍ പ്രിതികളെ പിടി കൂടാനായി ഒാപ്പറേഷന്‍ നയിച്ച മേജര്‍ രവിയെ കാണാന്‍ ലാല്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ചെന്നൈ എയര്‍പോര്‍ട്ടില്‍ മേജര്‍ രവി ജോലി ചെയ്യുന്ന വിവരമറിഞ്ഞാണ് ലാല്‍ മേജര്‍ രവിയെ ക്ഷണിക്കാന്‍ സുരേഷ് ബാലാജിയെ പറഞ്ഞയച്ചത്. എന്നാല്‍ ക്ഷണം സ്വീകരിച്ചെത്തിയ മേജര്‍ രവിയെ കണ്ടിട്ട് ലാല്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ലത്രേ.

    ഹോട്ടല്‍ മുറിയില്‍ വച്ച് ലാല്‍

    താനൊരു പട്ടാളക്കാരനാണോ? ലാലിന്റെ പെരുമാറ്റം എന്നെ ശരിക്കും വേദനപ്പിച്ചു

    ലാല്‍ താമസിക്കുന്ന ഹോട്ടലിലാണ് മേജര്‍ എത്തിയത്. അവിടെ ലാല്‍ കുറച്ച് വിദേശികളുമായി സംസാരിച്ചുക്കൊണ്ടിരിക്കുവായിരുന്നുത്രേ. എന്നാല്‍ ലാല്‍ തന്നെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും തയ്യാറായില്ല. കുറച്ച് നേരം താന്‍ അവിടെ നിന്നിട്ട് വിഷമത്തോടെ അവിടെ നിന്ന് ഇറങ്ങി പോന്നു. പിന്നീട് സുരേഷിനോട് ചെന്ന് കാര്യം പറഞ്ഞുവെന്നും മേജര്‍ രവി പറയുന്നു.

    താനൊരു പട്ടാളക്കാരനാണോ? ലാല്‍ ചോദിച്ചു

    താനൊരു പട്ടാളക്കാരനാണോ? ലാലിന്റെ പെരുമാറ്റം എന്നെ ശരിക്കും വേദനപ്പിച്ചു

    സുരേഷ് ബാലാജി ഫോണില്‍ വിളിച്ച് മോഹന്‍ ലാലിനെ വിളിച്ചു. അപ്പോള്‍ സുരേഷിന്റെ റൂമിലേക്ക് ലാല്‍ കടന്ന് വന്നിട്ട് എന്നോട് പറഞ്ഞു. നിങ്ങളെ കണ്ടാല്‍ ഒരു പട്ടാളക്കാരനാണെന്ന് തോന്നണ്ടേ. യഥാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചത് ലാല്‍ പറഞ്ഞു. അപ്പോള്‍ പെട്ടന്ന് ഐഡിന്റി കാര്‍ഡ് എടുത്ത് കാണിച്ചുക്കൊണ്ട് മേജര്‍ രവി ഇങ്ങനെ പറഞ്ഞു. ഇതാ ആര്‍മിക്കാരന്‍ മേജര്‍ രവിന്ദ്രന്റെ തെളിവ്. ഇതിലും വലുത് വേണോ? മേജര്‍ ചോദിച്ചുവെന്ന് പറയുന്നു.

     ലാല്‍ ചിരിച്ചുക്കൊണ്ട്

    താനൊരു പട്ടാളക്കാരനാണോ? ലാലിന്റെ പെരുമാറ്റം എന്നെ ശരിക്കും വേദനപ്പിച്ചു

    ഐഡിന്റികാര്‍ഡിലെ ആളും നേരിട്ട് കാണുന്ന ആളെയും തിരിച്ചറിയാന്‍ പറ്റണ്ടേ? ഫോട്ടോയില്‍ കാണുന്ന ആള് മുടിയും വളര്‍ത്തി ജീന്‍സും ഷേര്‍ട്ടുമിട്ട് എത്തിയിരിക്കുന്നതും കണ്ടാല്‍ തിരിച്ചറിയില്ലാട്ടോ. മോഹന്‍ലാലും ചിരിച്ചുക്കൊണ്ട് പറഞ്ഞു. അവിടെ തുടങ്ങിയതാണ് മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ കര്‍മ്മ യോദ്ധ വരെ.

    English summary
    Major Mavi about mohanlal behaviour.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X