»   » മമ്മൂട്ടിയെ നായകനാക്കി ചിത്രം ചെയ്യാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മേജര്‍ രവി

മമ്മൂട്ടിയെ നായകനാക്കി ചിത്രം ചെയ്യാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മേജര്‍ രവി

Posted By: Nihara
Subscribe to Filmibeat Malayalam

മിലിട്ടറി കഥകള്‍ പറയുന്ന സംവിധായകനാണ് മേജര്‍ രവി. പട്ടാള ജീവിതത്തില്‍ താന്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണ് സിനിമയിലൂടെ കാണിക്കുന്നതെന്ന് വളരെ മുന്‍പേ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കരിയറിലെ പ്രധാനപ്പെട്ട അഞ്ചു ചിത്രങ്ങളിലും നായകനായി എത്തിയത് മോഹന്‍ലാലാണ്.

പ്രേക്ഷകര്‍ എപ്പോഴും ചോദിക്കുന്ന ആ കാര്യത്തിന് ഉത്തരം നല്‍കുകയാണ് മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരൊറ്റ സിനിമയില്‍ മാത്രമേ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും പുതിയ ചിത്രത്തിന്‍റെ നേറേഷന്‍ നടത്തിയിട്ടുള്ളത് മമ്മൂട്ടിയാണ്.

മോഹന്‍ലാലിനെ നായകനാക്കുന്നതിന് പിന്നില്‍

സവിശേഷമായൊരു ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഞാന്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകളോടൊക്കെ വലിയ ആവേശമുള്ള ആളാണ് അദ്ദേഹം. ലൊക്കേഷനില്‍ നമ്മള്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ ഊര്‍ജ്ജം പകരുന്ന ഒരു ഘടകമാണ് മോഹന്‍ലാല്‍. അങ്ങനെയുള്ള ഘട്ടങ്ങളില്‍ എല്ലാവരെയും ഉണര്‍ത്തി കാര്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകും അദ്ദേഹം.

ആക്ഷന്‍ സീക്വന്‍സുകളോടുള്ള താല്‍പ്പര്യം

ആക്ഷന്‍ സീക്വന്‍സുകളോട് മോഹന്‍ലാലിനുള്ള താല്‍പര്യത്തെക്കുറിച്ച് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യമാണ്. എന്റെ സിനിമകളിലെ ആക്ഷന്‍ സീക്വന്‍സുകളൊക്കെ സൈനികമായ രീതിയിലുള്ളതാണല്ലോ? ഓരോ പുതിയ കാര്യം പറയുമ്പോഴും ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം കേട്ടിരിക്കാറ്. നമ്മളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ ക്യാമറയ്ക്ക് മുന്നില്‍ അത് നടപ്പാക്കുകയും ചെയ്യും അദ്ദേഹം.

മമ്മൂട്ടിക്കൊപ്പം ഒരൊറ്റത്തവണ

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡേയ്സ്. ഇടയ്ക്ക് അദ്ദേഹത്തെ നായകനാക്കി ചിത്രം ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പറ്റിയ ഒരു വിഷയം കിട്ടാത്തതിനാല്‍ അതു വേണ്ടെന്നു വെക്കുകയായിരുന്നു.

സൈനിക പശ്ചാത്തലമില്ലാത്ത ചിത്രം ചെയ്യും

ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാനുള്ള താല്‍പര്യം അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. പക്ഷേ മമ്മൂക്കയ്ക്ക് ഒരു പ്രോജക്ടുമായി വരുമ്പോള്‍ അതിനുതക്കവണ്ണമുള്ള ഒന്നാവണ്ടേ? അത്തരം ഒരു വിഷയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. മമ്മൂക്കയൊത്ത് ഇനി ചെയ്യുന്ന ചിത്രം സൈനികപശ്ചാത്തലത്തില്‍ ഉള്ളതാവില്ല.

English summary
Major Ravi talking about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam