»   » ഉണ്ണി എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞ് നടന്നോട്ടെ, എനിക്ക് ഒരു വിദ്വേഷവുമില്ല; മേജര്‍ രവി

ഉണ്ണി എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞ് നടന്നോട്ടെ, എനിക്ക് ഒരു വിദ്വേഷവുമില്ല; മേജര്‍ രവി

Written By:
Subscribe to Filmibeat Malayalam

യുവ നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ മേജര്‍ രവിയും തമ്മില്‍ കടുത്ത വാക്ക് തര്‍ക്കവും കയ്യാങ്കളിയും നടന്നത് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. ആ വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളും ആഘോഷിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദന് മസില് പെരുപ്പിച്ച് നടക്കാന്‍ മാത്രമേ അറിയൂ, അഭിനയിക്കാന്‍ അറിയില്ല എന്നൊക്കെ മേജര്‍ രവി പറഞ്ഞു, അതിന്റെ പേരില്‍ നടനും സംവിധായകനും ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് വാക്ക് തര്‍ക്കവും അടിപിടിയും നടന്നു എന്നൊക്കെയാണ് കേട്ടത്.

 unni-major-ravi

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ഉണ്ണി മുകുന്ദനോട് തനിയ്ക്ക് യാതൊരു പിണക്കവുമില്ലെന്ന് മേജര്‍ രവി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി

എനിക്കിപ്പോള്‍ ഉണ്ണിയോട് യാതൊരു തര വിദ്വേഷവുമില്ല. അദ്ദേഹം എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെ. എന്റെ മകന്റെ പ്രായം പോലുമില്ല ഉണ്ണിയ്ക്ക്. ഉണ്ണിയ്ക്ക് ആദ്യത്തെ അഡ്വാന്‍സ് സിനിമയില്‍ നല്‍കിയത് ഞാനാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല-മേജര്‍ രവി പറഞ്ഞു.

English summary
Major Ravi about Unni Mukundan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam