»   » മോഹന്‍ലാലിനെ വിട്ടു, ഒപ്പം പട്ടാളക്കഥകളും! മേജര്‍ രവി ഇനി മമ്മൂട്ടിക്കൊപ്പം... നിവിന്‍ പോളി ചിത്രം?

മോഹന്‍ലാലിനെ വിട്ടു, ഒപ്പം പട്ടാളക്കഥകളും! മേജര്‍ രവി ഇനി മമ്മൂട്ടിക്കൊപ്പം... നിവിന്‍ പോളി ചിത്രം?

Posted By: Karthi
Subscribe to Filmibeat Malayalam

കീര്‍ത്തിചക്ര മുതല്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് വരെ ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മേജര്‍ രവി ആറ് ചിത്രങ്ങള്‍ക്കും പശ്ചാത്തലമായി സ്വീകരിച്ചത് മിലിട്ടറിയായിരിന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ മാത്രമായി ഇതില്‍ അപവാദമായത്. ഒടുവില്‍ തിയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് പരാജയമായതോടെ തല്‍ക്കാലത്തേക്ക് മോഹന്‍ലാലിനും പട്ടാളക്കഥകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ് മേജര്‍ രവി. 

Major Ravi and Mammootty

മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രം ഒരുക്കാനുള്ള പദ്ധതിയിലാണ് മേജര്‍ രവി. പതിവ് പട്ടാളക്കഥകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മേജര്‍ രവി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കയിട്ടില്ല. കീര്‍ത്തി ചക്രയ്ക്ക് ശേഷം മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമായ മിഷന്‍ 90 ഡെയ്‌സില്‍ മമ്മൂട്ടിയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക കഥ പറഞ്ഞ ചിത്രം മേജര്‍ രവിയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നായെങ്കിലും വാണിജ്യ വിജയം നേടിയില്ല. 

mission 90 days

ഒരുപിടി ചിത്രങ്ങളുമായി തിരക്കിലായിരിക്കുന്ന മമ്മൂട്ടി താന്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മേജര്‍ രവി ചിത്രത്തിലേക്ക് കടക്കുക. നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികളിലാണ്. സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രണയ കഥയാണ് ചിത്രം. പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആദ്യമായി നിര്‍മാണത്തിലേക്ക് തിരിയുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. 

English summary
Major Ravi is planning to team up with Megastar Mammootty in the near future. As per reports, Mammootty is keen on doing an action movie with Major Ravi out of the usual army based films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X