Don't Miss!
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
പുതിയ പട്ടാള ചിത്രവുമായി മേജര്‍ രവി! ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍ പ്രഖ്യാപിച്ച് സംവിധായകന്
മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിലുളള നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്രയാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം. കീര്‍ത്തിചക്രയ്ക്ക് പിന്നാലെ കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്, കര്‍മ്മയോദ്ധ തുടങ്ങിയ സിനിമകളും മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മേജര്‍ രവിയുടെ സംവിധാനത്തില്‍ പുതിയൊരു പട്ടാള സിനിമ കൂടി വരികയാണ്.

ഇന്ത്യ-ചൈന സംഘര്‍ഷം പ്രമേയമാക്കികൊണ്ടുളള ഒരു ചിത്രമാണ് മേജര്‍ രവി എടുക്കുന്നത്. ബിഡ്ജ് ഓഫ് ഗാല്‍വന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ നാള്‍വഴികളും ഗാല്‍വന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും അവതരിപ്പിക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു.
സുരേഷേട്ടന് ആന്ധ്രയുടെ സുപ്രീം സ്റ്റാറായത് ആ ചിത്രത്തിലൂടെ! വെളിപ്പെടുത്തി ഖാദര്‍ ഹസന്
Recommended Video
കോവിഡ് ഭീതിയൊഴിഞ്ഞാല്‍ 2021 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചൈനയുടെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രണവും കേന്ദ്രീകരിച്ചായിരിക്കും സിനിമ ഒരുക്കുകയെന്ന് സംവിധായകന് കൊച്ചി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത്. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുളള ഒരു ചിത്രമായിരിക്കും ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍ എന്നും മേജര്‍ രവി അറിയിച്ചു. ലേ ലഡാക്കിലാണ് ചിത്രീകരണം നടക്കുക.
സുരേഷേട്ടന് എനിക്ക് വല്യേട്ടനെ പോലെയാണ്! കാരണം തുറന്നുപറഞ്ഞ് നടി രാധിക
നേരത്തെ മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. താരനിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജര്‍ രവി പറഞ്ഞത്. മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പവും മേജര്‍ രവി സിനിമകള്‍ ചെയ്തിരുന്നു.
മമ്മൂട്ടിയെ നായകനാക്കി മിഷന് 90 ഡേയ്സ് എന്ന ചിത്രമാണ് മേജര്‍ രവി ഒരുക്കിയത്. പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജര്‍ രവി എടുത്തിരുന്നു. പിക്കറ്റ് 43 തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രമാണ് മേജര്‍ രവിയുടെതായി മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.
എലീനയ്ക്കും ഫുക്രുവിനും പിന്നാലെ ആര്യയുടെ ഫോട്ടോഷൂട്ട്! ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു