മേജര്‍ രവി ഇനി പട്ടാളക്കാരനല്ല പോലീസ് കോണ്‍സ്റ്റബിളാണ്! താരപുത്രന്റെ അച്ഛനായി മേജര്‍ രവി എത്തുന്നു!

പട്ടാളക്കഥകളുമായി നിരവധി സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച താരമാണ് മേജര്‍ രവി. യഥാര്‍ത്ഥ ജീവിതത്തില്‍ പട്ടാളക്കാരനായിരുന്ന മേജര്‍ രവി സംവിധാനം ചെയ്തും അഭിനയിച്ചതുമായ നിരവധി സിനിമകളാണുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥപാത്രവുമായി താരം വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന സിനിമയിലാണ് മേജര്‍ രവി പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ മേജര്‍ രവി ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. രതീഷ് കുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മേജര്‍ രവിയുടെ കരിയറില്‍ മുഴുനീള കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. താരപുത്രന്‍ ഗോകുല്‍ സുരേഷാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.

major-ravi

ഗോകുലിന്റെ അച്ഛന്‍ വേഷമാണ് ചിത്രത്തില്‍ മേജര്‍ രവി അവതരിപ്പിക്കുന്നത്. പുതുമുഖ നടി ഇഷ്‌നി റാണിയാണ് നായിക. ഗണപതി, ഷെഹിന്‍ സിദ്ദിഖ്, മറീന മൈക്കിള്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമ ബാക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് നിര്‍മ്മിക്കുന്നത്. ഉമേഷ് കൃഷ്ണനാണ് തിരക്കഥ. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ്, സംഗീതം അരുള്‍ ദേവ്, ഗാന രചന റഫീക് അഹമ്മദ്.

മേജര്‍ രവി സംവിധാനം ചെയ്ത പട്ടാള സിനിമകള്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളതെങ്കില്‍ ഇനി അതല്ലാതെ ഒരു സിനിമ വരികയാണ്. അടുത്തതായി മേജര്‍ രവി സംവിധാനം ചെയ്യുന്നത് റൊമാന്റിക് മൂവിയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തവണ നിവിന്‍ പോളിയെ ആണ് നായകനാക്കുന്നത്. തന്റെ സിനിമ പറയുന്നതൊരു ലവ് സ്റ്റോറിയാണെന്നും അത് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെന്നും മേജര്‍ രവി നേരത്തെ വ്യക്തമാക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X