For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരണത്തടിയും പിണക്കവും പഴങ്കഥ? മേജര്‍ രവിയെ കെട്ടിപ്പിടിച്ച് ഉണ്ണി മുകുന്ദന്‍, മഞ്ഞുരുകിയോ? കാണൂ!

  |

  മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് ചോദിച്ചാല്‍ പലര്‍ക്കും കൃത്യമായ ഉത്തരമില്ല. മിലിട്ടറി കഥകളെ മലയാളികള്‍ നെഞ്ചേറ്റിത്തുടങ്ങിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ സംവിധായകന്റെ പങ്കുകൂടിയാണ്. ഇടയ്ക്ക് ചില ഫ്‌ളോപ്പുകള്‍ സംഭവിച്ചിരുന്നുവെങ്കിലും മലയാളി ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനവും സിനിമയുമൊക്കെ മേജര്‍ രവി മലയാളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. മസിലളിയനെന്ന ഓമനപ്പേരുമായി സിനിമയില്‍ ശക്തമായി തുടരുന്ന താരത്തിന് തുടക്കത്തില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന താരത്തെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായി തുടരുകയാണ് താരം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പടലപ്പിണക്കത്തിന് കൂടിയാണ് ഇപ്പോള്‍ പരിസമാപ്തിയായത്. സംഭവത്തെക്കുറിച്ച് മേജര്‍ രവിയും ഉണ്ണി മുകുന്ദനും പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മേജര്‍ രവിയുടെ പിറന്നാള്‍

  മേജര്‍ രവിയുടെ പിറന്നാള്‍

  മേജര്‍ രവിയുടെ അറുപതാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് പിറന്നാളാഘോഷം ഗംഭീരമാക്കി മാറ്റിയിരുന്നു. സിനിമയിലെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഉണ്ണി മുകുന്ദനും സംവിധായകന് ആശംസ നേരാനെത്തിയത്. മമ്മൂട്ടി, ജയസൂര്യ, നീരജ് മാധവ്, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരാണ് സംവിധായകന് ആശംസ നേരാനെത്തിയത്. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സലാം കാശ്മീരിനിടയിലെ തര്‍ക്കം

  സലാം കാശ്മീരിനിടയിലെ തര്‍ക്കം

  ജോഷി സംവിധാനം ചെയ്ത സിനിമയായ സലാം കാശ്മീരിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും ഉടക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പ്രചരിച്ചത്. യുവതാരം സംവിധായകനെ തല്ലിയെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. അക്കലത്ത് സിനിമാസികകളില്‍ നിറഞ്ഞുനിന്നിരുന്ന സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ലെന്നതായിരുന്നു സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്. സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ വളരെ വേഗമാണ് വ്യാപകമാവുന്നത്.

  ഷൂട്ടിങ്ങ് കാണാനായെത്തി

  ഷൂട്ടിങ്ങ് കാണാനായെത്തി

  ഷൂട്ടിങ്ങ് കാണുന്നതിനായാണ് ഉണ്ണി മുകുന്ദന്‍ ആ സെറ്റിലേക്ക് എത്തിയത്. അതിനിടയില്‍ സംവിധായകന്‍ പ്രകോപനപരമായി സംസാരിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. സംഘട്ടന രംഗങ്ങളില്‍ ജോഷിക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായാണ് മേജര്‍ രവി സലാം കാശ്മീരിന്റെ സെറ്റിലേക്ക് എത്തിയത്. യഥാര്‍ത്ഥത്തില്‍ അന്ന് സംഭവിച്ചതെന്താണെന്നതിനെക്കുറിച്ച് ഇരുവരും പിന്നീട് വിശദീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന് എല്ലാവരും വിധിയെഴുതിയത്.

  ഒരുമിച്ച് കാണാറേയില്ല

  ഒരുമിച്ച് കാണാറേയില്ല

  മകന്റെ പ്രായം പോലും ഉണ്ണിയ്ക്ക് ഇല്ലെന്നും അതിനാല്‍ തന്നെ തനിക്ക് ഉണ്ണിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് മേജര്‍ രവി പ്രതികരിച്ചിരുന്നു.എന്നാല്‍ പിന്നിട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെ പ്രശ്‌നം ഗുരുതരമാണെന്ന് ആരാധകര്‍ വിശ്വസിച്ചു. സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും ഇന്നേവരെ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നായകനാക്കി സിനിമയൊരുക്കിയ സംവിധായകന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി എത്തുന്നത് നിവിന്‍ പോളിയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി റൊമാന്‍റിക് ചിത്രവുമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്.

  വാചാലനായി ഉണ്ണി മുകുന്ദനും

  വാചാലനായി ഉണ്ണി മുകുന്ദനും

  കൊച്ചിയില്‍ നടന്ന പിറന്നാളാഘോഷത്തിനിടയില്‍ പങ്കെടുത്തതിനെക്കുറിച്ച് ഉണ്ണി മുകുന്ദനും വാചാലനായിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ഭൂതകാലത്തുണ്ടായിരുന്ന പല മുറിവുകളും മാറ്റാനായി ഈ സമാഗമത്തിന് കഴിഞ്ഞിരുന്നുവെന്നാണ് യുവതാരം കുറിച്ചിട്ടുള്ളത്. അദ്ദേഹം എത്തിയത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നാണ് സംവിധായകന്‍ പറയുന്നത്. കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്.

  കണ്ണുതുറപ്പിച്ച സംഭവം

  കണ്ണുതുറപ്പിച്ച സംഭവം

  മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ സംഭവത്തില്‍ താന്‍ സംതൃപ്തനാണെന്ന് താരം കുറിച്ചിട്ടുണ്ട്. ഒരിക്കലും നിരസിക്കാന്‍ പറ്റാത്ത തരത്തിലുള്ള ക്ഷണമാണ് ഇത്. എന്നെങ്കിലും ഒരിക്കല്‍ ഇത് സംഭവിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇതുവരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും അസ്ഥാനത്താക്കിയിരിക്കുകയാണ് ഈ കൂടിക്കാഴ്ച. അദ്ദേഹത്തെ ലക്ഷ്യമാക്കി നിരവധി ആരോപണങ്ങളും ആക്രമവുമൊക്കെ അന്ന് നടന്നിരുന്നു. ഇതേക്കുറിച്ച് താന്‍ ഇപ്പോഴാണ് ബോധവാനായെതെന്നും താരം പറയുന്നു.

  പോസ്റ്റ് വൈറല്‍

  പോസ്റ്റ് വൈറല്‍

  സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേജര്‍ രവിയും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ഇനി ഇരുവരും ഒരുമിച്ച് സിനിമയ്ക്കായി ഒരുമിച്ചെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സംവധായകന് ആയുരാരോഗ്യ സൗഖ്യവും ദീര്‍ഘായുസ്സും നേര്‍ന്നാണ് താരം കുറിപ്പ് അവസാനിച്ചത്. സംവിധായകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ഉണ്ണി മുകുന്ദന്‍ പറയുന്നത്

  ഉണ്ണി മുകുന്ദന്‍ പറയുന്നത്

  മേജര്‍ രവിയുടെ പോസ്റ്റ് കാണാം

  മേജര്‍ രവിയുടെ പോസ്റ്റ് കാണാം

  English summary
  Unni Mukundan meets Major ravi on his birthday celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X