»   » മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേണല്‍ പദവിയ്ക്ക് യോഗ്യനാണോ എന്ന ചോദ്യത്തിന് മേജര്‍ രവി പ്രതികരിയ്ക്കുന്നു. ഒരു പട്ടാളക്കാരന് ആദ്യം വേണ്ട യോഗ്യത എളിമയാണ്. കേണല്‍ ആകുന്നതിന് മുമ്പ് തന്നെ ലാലിന് ആ യോഗ്യത വേണ്ടുവോളം ഉണ്ടായിരുന്നു എന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.

മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍ പോളി... മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

മോഹന്‍ലാലിന്റെ ശരീരഘടന കണ്ടിട്ടാണ് പലരും അദ്ദേഹത്തിന് മേജര്‍ ആകാനുള്ള യോഗ്യത ഇല്ല എന്ന് വിമര്‍ശിയ്ക്കുന്നത്. എന്നാല്‍ ഈ ചോദ്യം ചോദിക്കുന്നവരെ ഞാന്‍ വെല്ലുവിളിയ്ക്കുകയാണ്, ഇരുന്ന ഇരിപ്പില്‍ കാല്‍ തലയില്‍ മുട്ടിക്കാന്‍ ലാലിന് സാധിയ്ക്കും. അദ്ദേഹത്തിന്റെ അത്ര മെയ് വഴക്കം ഇന്നുള്ള ഒരു യുവനടനും ഞാന്‍ കണ്ടിട്ടില്ല- മേജര്‍ രവി പറഞ്ഞു

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

ഈ പ്രായത്തിലും ലാലിന്റെ മെയ് വഴക്കം കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇരുന്ന ഇരിപ്പില്‍ അദ്ദേഹം കാല്‍ തലയില്‍ മുട്ടിയ്ക്കും. ഇന്നുള്ള ഒരു യുവ നടനും ഇല്ല ലാലിന്റെ അത്ര മെയ് വഴക്കം. ലാലിന്റെ ശരീരം തടിച്ചിട്ടാണെന്ന് തോന്നുമെങ്കിലും ആ ശരീരം ഏത് രീതിയിലും ലാലിന് വഴങ്ങും മേജര്‍ രവി പറഞ്ഞു.

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

എന്റെ മൂന്ന് ചിത്രങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് ലാല്‍ അഭിനയിച്ചത്. പതിനായിരത്തിലധികം അടി ഉയരത്തില്‍ ഓക്‌സിജന്‍ കിട്ടാതെ യുവതാരങ്ങള്‍ വലഞ്ഞപ്പോള്‍ ലാലിന് മാത്രം ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

കുരുക്ഷേത്രയുടെ അവസാനം ക്രൂവിനെയും കൊണ്ട് ലാല്‍ കയറ്റത്തിലൂടെ ഓടുന്ന സീനുണ്ട്. ലാലിനൊപ്പം എത്താന്‍ ക്യാമറമാനും മറ്റ് യുവതാരങ്ങള്‍ക്കും സാധിച്ചിട്ടില്ലത്രെ

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

സിക്‌സ്പാക്കും ജിം ബോഡിയുമുള്ള ഒരുപാട് പേരെ എനിക്കറിയാം. പക്ഷെ അവരില്‍ പലര്‍ക്കും കൈ ഒന്ന് വളച്ച് കാല്‍പാദത്തില്‍ തൊടാന്‍ കഴിയില്ല മേജര്‍ രവി പറഞ്ഞു.

മോഹന്‍ലാലിനെ പോലെ നിങ്ങള്‍ക്ക് കഴിയില്ല, യുവതാരങ്ങളെ വെല്ലുവിളിച്ച് മേജര്‍ രവി

മോഹന്‍ലാലിനെ പോലൊരു വ്യക്തി നമുക്ക് മുതല്‍ക്കൂട്ടാണ്. നല്ല ആരോഗ്യവാനായി നമ്മോടൊപ്പം ദീര്‍ഘായുസോടെ അദ്ദേഹം ഉണ്ടാവട്ടെ എന്ന് പറഞ്ഞുകൊണ്ട് മേജര്‍ രവി ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

English summary
Major Ravi challenging young stars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam