»   » മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് മോഹന്‍ലാലും മമ്മൂട്ടിയും, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് മോഹന്‍ലാലും മമ്മൂട്ടിയും, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാലും മമ്മൂട്ടിയും മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് വന്നപ്പോൾ, ചിത്രങ്ങൾ വൈറൽ

പട്ടാള കഥകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

പ്രണവിന് മമ്മൂട്ടി നല്‍കിയ പിന്തുണയും ദുല്‍ഖറിന്റെ അനുഗ്രഹവും മറക്കാനാവില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

കൊച്ചിയിലെ പുതിയ വീട്ടിലേക്ക് നിരവധി പേര്‍ എത്തിയിരുന്നുവെങ്കിലും നിറഞ്ഞു നിന്നത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കൂ.

മേജര്‍ രവിയുടെ ഗൃഹപ്രവേശം

കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. ഫേസ്ബുക്കിലൂടെ മേജര്‍ രവി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

പ്രിയ സംവിധായകനെ കാണാന്‍ മോഹന്‍ലാല്‍

കരിയറില്‍ ഏറെ പ്രിയപ്പെട്ട ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനെക്കാണാന്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍. ഫേസ്ബുക്കിലൂടെ വൈറളായിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം.

മമ്മൂട്ടിയും എത്തി

മോഹന്‍ലാലിനെക്കൂടാതെ മേജര്‍ രവിക്കും കുടുംബത്തിനെയും കാണാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മേജര്‍ രവിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

ഭാര്യയും മകനും

ഇതാണ് എന്റെ ലോകമെന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ കുടുംബത്തിന് ആശംസ നേര്‍ന്ന് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.

മേജര്‍ രവിയുടെ പോസ്റ്റ് കാണൂ

സാത്വികത്തിലെത്തിയ അതിഥികളെക്കുറിച്ച് മേജര്‍ രവി ഷെയര്‍ ചെയ്ത പോസ്റ്റ് കാണൂ

English summary
Mohanlal and Mammootty visited Major Ravi during housewaming function

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam