മോഹന്‍ലാലുമായി ഇനി പട്ടാളപ്പടം ചെയ്യുമോ? മേജര്‍ രവിയുടെ മറുപടി വൈറല്‍

By Prashant V R

കീര്‍ത്തിചക്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും മേജര്‍ രവിയും. മോഹന്‍ലാല്‍ മേജര്‍ മഹോദവന്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കീര്‍ത്തിചക്രയ്ക്ക് പിന്നാലെ സൈനിക പശ്ചാത്തലത്തിലുളള നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ദ ബോര്‍ഡഴ്‌സ് എന്നിവയെല്ലാം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിച്ച ചിത്രങ്ങളാണ്. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമകള്‍ക്ക് പുറമെ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും വെച്ചുളള സിനിമകളും മേജര്‍ രവി മലയാളത്തില്‍ ചെയ്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി

മമ്മൂട്ടിയെ നായകനാക്കി മിഷന്‍ 90 ഡെയ്‌സ്, പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 തുടങ്ങിയ സിനിമകളാണ് മേജര്‍ രവി സംവിധാനം ചെയ്തിരുന്നത്. അതേസമയം പിറന്നാള്‍ ദിനത്തില്‍ ആരാധകന്‍റെ ചോദ്യത്തിന് മേജര്‍ രവി നല്‍കിയ മറുപടി വൈറലായിരുന്നു. തന്റെ പിറന്നാള്‍ ദിനത്തിനിടെ നടത്തിയ ഫേസ്ബുക്ക് ലൈവിലായിരുന്നു മേജര്‍ രവിയോട് ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയത്.

മോഹന്‍ലാലിനെ നായകനാക്കി

മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിലുളള ഒരു സിനിമ ഇനി ഒരുക്കുമോ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി ദൈവം അനുഗ്രഹിക്കട്ടെ, ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം, ആരാധകന്റെ ചോദ്യത്തിന് മറുപടിയായി മേജര്‍ രവി പറഞ്ഞു.

അതേസമയം

അതേസമയം കീര്‍ത്തിചക്രയ്ക്ക് മുന്‍പ് നിരവധി സിനിമകളില്‍ അഭിനേതാവായും എത്തിയിരുന്നു മേജര്‍രവി. 1999ല്‍ മേഘം എന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നു തുടക്കം. എറ്റവുമൊടുവിലായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് സംവിധായകന്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ മേജര്‍ ആത്മാറാം എന്ന കഥാപാത്രമായിട്ടാണ് മേജര്‍ രവി എത്തിയത്.

2006ലാണ് മേജര്‍ രവിയുടെ

2006ലാണ് മേജര്‍ രവിയുടെ സ്വതന്ത്ര സംവിധാന സംരംഭമായ കീര്‍ത്തിചക്ര പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ മോഹന്‍ലാലും തമിഴ് താരം ജീവയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. മേജര്‍ രവി സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെയാണ് മോഹന്‍ലാലിന് കേണല്‍ പദവി ലഭിച്ചത്. കീര്‍ത്തിചക്രയ്ക്ക് പിന്നാലെ ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ കുരുക്ഷേത്രയും വിജയമായി മാറിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കിയുളള പിക്കറ്റ് 43യും മേജര്‍ രവിയുടെതായി വലിയ വിജയം നേടിയ ചിത്രമാണ്.

Read more about: mohanlal major ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X