പട്ടാളക്കഥയുമായി മേജര്‍ രവി വീണ്ടും
വീണ്ടുമൊരു പട്ടാളക്കഥയുമായി മേജര്‍ രവിയെത്തുന്നു. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ നായകനായ മിഷന്‍ 90 ഡേയ്‌സ് ആയിരുന്നു രവിയുടെ ഇതിനു മുമ്പുള്ള ചിത്രം. ആ മിഷന്‍ ഒരു ബോക്‌സ് ഓഫീസ് ദുരന്തമായി മാറുകയും ചെയ്‌തു.
ഇത്തവണ രവി പറയുന്ന കഥ കാര്‍ഗിലിന്റെതാണ്. മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ പ്രശംസ നേടിക്കൊടുത്ത കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗമെന്ന നിലയ്‌ക്കാണ് രവി കാര്‍ഗില്‍ അവതരിപ്പിയ്‌ക്കുന്നത്. തീവ്രവാദികള്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന മേജര്‍ മഹാദേവന്റെ കഥയായിരുന്നു കീര്‍ത്തി ചക്രയിലേത്.
1999 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തെ ആസ്‌പദമാക്കി വീണ്ടുമൊരു പട്ടാളക്കഥയൊരുക്കുമ്പോള്‍ മോഹല്‍ലാല്‍ അവതരിപ്പിച്ച കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവന്‍ തന്നെയാണ് നായകന്‍. പക്ഷേ ഇപ്പോള്‍ അയാള്‍ കേണലാണെന്നു മാത്രം.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വന്‍ ബഡ്‌ജറ്റില്‍ നിര്‍മിയ്‌ക്കുന്ന ചിത്രം ബോളിവുഡ് വിപണി കൂടി ലക്ഷ്യമാക്കി ഹിന്ദിയിലും നിര്‍മിക്കുന്നുണ്ട്.
മുമ്പ് കാര്‍ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ ബോളിവുഡ് ചിത്രമായ എല്‍ഒസി കാര്‍ഗില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. ആ ചരിത്രം മുന്നില്‍ നില്‌ക്കെയാണ് മേജര്‍ രവി കാര്‍ഗില്‍ യുദ്ധവുമായി മുന്നോട്ടു പോകുന്നത്.


Click it and Unblock the Notifications