സുരേഷ് ഗോപി ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ ഒരു എംപിയും ചെയ്യുന്നില്ല: മേജര്‍ രവി

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. മാസ് ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. മമ്മൂട്ടി.,മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്ക് ശേഷം മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ പദവി നേടിയ താരം കൂടിയാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഈ വര്‍ഷമാണ് നടന്‍ വീണ്ടും സിനിമകളില്‍ സജീവമായത്. സിനിമകള്‍ക്ക് പുറമെ രാഷ്ട്രീയ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു സുരേഷ് ഗോപി.

രാഷ്ട്രീയത്തിനൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലുമെല്ലാം സജീവമായ താരമാണ് അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കും രോഗബാധിതര്‍ക്കുമെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സിനിമ നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് സുരേഷ് ഗോപി എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

അതേസമയം

അതേസമയം സുരേഷ് ഗോപിയെ കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മേജര്‍ രവി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സുരേഷ് ഗോപിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേജര്‍ രവി പറയുന്നു. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ലെന്നും മേജര്‍ രവി പറയുന്നു.

സുരേഷ് ഗോപിയെ കുറിച്ച്

സുരേഷ് ഗോപിയെ കുറിച്ച് ട്രോളുകള്‍ ഇറക്കുന്നത് കാണാം. ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല. അവര്‍ ചെയ്യാത്തത് സ്വന്തം കാശ് മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.

എനിക്കിത്ര വേണമെന്ന്

എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും. അഭിനയിക്കാന്‍ പോയാല്‍ ആ ഇത്ര വാങ്ങുന്നത് അപ്പുറത്തുകൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുളള ആളാണ് ഞാന്‍. സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്താ ഇതൊക്കെ പറയാത്തതെന്ന്. ഇതൊക്കെ പറയാനുളളതാണോ ചേട്ടാ. അതൊക്കെ അങ്ങ് പോയ്‌കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അങ്ങനെയുളള

അങ്ങനെയുളള ഒരു നേതാവിനെയാണ് ഈ പട്ടാളക്കാരന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു. അതേസമയം അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മേജര്‍ രവിയും ഒന്നിച്ചഭിനയിച്ചിരുന്നു. ചിത്രത്തില്‍ റിട്ടയേര്‍ഡ് മേജര്‍ ഉണ്ണികൃഷ്ണനായി സുരേഷ് ഗോപി എത്തിയപ്പോള്‍ മേജര്‍ ആത്മാറാമിനെയാണ് മേജര്‍ രവി അവതരിപ്പിച്ചത്.

സുരേഷ് ഗോപിക്കൊപ്പം

സുരേഷ് ഗോപിക്കൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ കൈനിറയെ സിനിമകള്‍ സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കാവലിന് പുറമെ നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രവും സുരേഷ് ഗോപിയുടെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X