ഷെയ്ന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് മേജര്‍ രവി,നടന് അച്ചടക്കവും ഉത്തരവാദിത്തവും വേണമെന്ന് സംവിധായകന്‍
ഷെയ്ന്‍ നിഗം-ജോബി ജോര്‍ജ്ജ് വിഷയത്തില്‍ നിലപാട് മാറ്റി സംവിധായകന്‍ മേജര്‍ രവി. വിഷയത്തില്‍ ആദ്യം ഷെയ്‌നിനൊപ്പം നില്‍ക്കുന്നുവെന്ന പറഞ്ഞ സംവിധായകന്‍ പിന്നീടാണ് പുതിയ പ്രതികരണവുമായി എത്തിയത്. എല്ലാവരോടുമായി പ്രത്യേകിച്ച് കോള്‍ എടുക്കാത്ത ഷെയ്‌നോടായി എന്ന ആമുഖത്തോടെയാണ് മേജര്‍ രവിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

നിര്‍മ്മാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടുവെന്നും അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്ന് തോന്നിയെന്നും മേജര്‍ രവി പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു പുതിയ താരമെന്ന നിലയില്‍ ഷെയ്‌നെ ഞാന്‍ പിന്തുണക്കുന്നു. പക്ഷേ ചില അച്ചടക്കവും പ്രതിബന്ധതയും നിങ്ങളെ പോലുളളവരില്‍ ഉണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുന്‍പ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക.
അങ്ങനെ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഉത്തരവാദിത്തമുളള വ്യക്തിയാകുക. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഞാന്‍ നിന്നെ പിന്തുണക്കും. മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നേരത്തെ കഠിന പ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഷെയ്ന്‍ ഇവിടെ വരെ എത്തിയതെന്നും കഴിവുളള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ നടന് പിന്തുണ അറിയിച്ച് ആദ്യം എത്തിയവരില്‍ ഒരാള്‍ കൂടിയായിരുന്നു മേജര്‍ രവി.



Click it and Unblock the Notifications











