ഓവര്‍ ഹൈപ്പും അമിത പ്രതീക്ഷയും! നിരാശപ്പെട്ടവര്‍ മോഹന്‍ലാലിനെക്കുറിച്ചോര്‍ക്കണമെന്ന് മേജര്‍ രവി!

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന് ആദ്യദിനത്തില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നെഗറ്റീവ് പ്രചാരണങ്ങള്‍. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് നല്‍കിയ ഓവര്‍ ഹൈപ്പും അമിത പ്രതീക്ഷയുമാണ് പലരെയും നിരാശരാക്കിയത്. മോഹന്‍ലാലിന്‍രെ മാസ് ആക്ഷനും ഡയലോഗുകളും പ്രതീക്ഷിച്ച് തിയേറ്ററുകളിലേക്കെത്തിയവരെ ആകെപ്പാടെ നിരാശപ്പെടുത്തുകയായിരുന്നു സിനിമ. ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ള ഒരു സംഭവവും സിനിമയിലുണ്ടായിരുന്നില്ല.

ഒടിയനെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് സംവിധായകനായ മേജര്‍ രവിയും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
നാളുകളായി ഫേസ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും ഒടിയന്‍ കണ്ടതിന് ശേഷം പ്രതികരണം അറിയിക്കണമെന്ന് തോന്നിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Major Ravi

ഒടിയനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയെ തിരിച്ച് തരാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നടത്തിയ പ്രയത്‌നം ചെറുതല്ല. നെഗറ്റിവിറ്റിയെക്കൊണ്ട് സിനിമയെ കൊല്ലുന്നതിന് മുന്‍പ് അതേക്കുറിച്ചെങ്കിലും ഓര്‍ക്കുകയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അമിതമായ പ്രമോഷന്‍ അത് ആരാധകര്‍ക്ക് നല്‍കിയ പ്രതീക്ഷ അതായിരിക്കാം പലര്‍ക്കും സിനിമ കണ്ട് നിരാശ തോന്നിയതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മേജര്‍ രവിയുടെ കുറിപ്പ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X