»   » സെവന്റിവണ്‍ വാറുമായി മോഹന്‍ലാലും മേജര്‍ രവിയും

സെവന്റിവണ്‍ വാറുമായി മോഹന്‍ലാലും മേജര്‍ രവിയും

Posted By:
Subscribe to Filmibeat Malayalam

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്കുശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ആദ്യം വന്ന വാര്‍ത്ത ഒരു കുടുംബ ചിത്രവുമായാണ് ഇരുവരും എത്തുന്നത് എന്നായിരുന്നു. എന്നാല്‍, ഇരുവരുടെയും കൂട്ടുക്കെട്ടില്‍ അഞ്ചാമതും പിറക്കാന്‍ പോകുന്നത് ഒരു പട്ടാള ചിത്രം തന്നെയാണ്.

'71 വാര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രവുമായാണ് മേജര്‍ രവിയെത്തുന്നത്. ഈ ആര്‍മി ത്രില്ലറിലും മോഹന്‍ലാല്‍ മേജര്‍ മഹാദേവനായിട്ടായിരിക്കും എത്തുകയെന്നാണ് സൂചന. കര്‍മ്മയോദ്ധ എന്ന ചിത്രമായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടിലിറങ്ങിയ അവസാനത്തെ ചിത്രം.

71war

റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.

1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യാണ് മേജര്‍ രവിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്.

English summary
Major Ravi announces his new army movie with Mohanlal titled 71 War
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam