Don't Miss!
- Lifestyle
കഷ്ടകാലം മാറും, സൗഭാഗ്യങ്ങള്‍ തേടിയെത്തും; വസന്ത പഞ്ചമിയില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ
- News
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; എറണാകുളം ലോ കോളേജില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
- Technology
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- Sports
IPL 2023: ഇന്ത്യ തഴഞ്ഞവര്‍, പക്ഷെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ തിരിച്ചെത്തും! മൂന്ന് പേര്
- Automobiles
മാസ്ട്രോയേക്കാള് 'ഭീമന്'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ഗിരീഷ് പുത്തഞ്ചേരി പാട്ട് എഴുതിയ പേപ്പര്‍ ഞാന്‍ കീറിയെറിഞ്ഞിട്ടുണ്ട്, കാരണം വെളിപ്പെടുത്തി മേജര്‍ രവി
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാക്കളില്‍ ഒരാളാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹത്തിന്റെ വരികളില്‍ പിറന്ന നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ് അവയെല്ലാം. മോളിവുഡിലെ മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം ഗിരീഷ് പുത്തഞ്ചേരി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നാണ് പലരും മുന്‍പ് അഭിപ്രായപ്പെട്ടത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്റെ നായിക, കാണാം
അതേസമയം ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമുളള ഒരനുഭവം സംവിധായകന് മേജര്‍ രവി ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. കുരുക്ഷേത്ര സിനിമയിലെ ഒരു യാത്രാമൊഴി എന്ന പാട്ട് എഴുതുന്ന സമയത്ത് താനും ഗിരീഷും തമ്മില്‍ വഴക്കായെന്ന് സംവിധായകന് പറയുന്നു. എല്ലാ പടത്തിലും എന്തെങ്കിലും പറഞ്ഞ് ഞാനും അവനും വഴക്കാവും. എനിക്ക് ഗിരീഷ് സഹോദരനെ പോലെയായിരുന്നു.

എന്റെ വീട്ടില്‍ തന്നെയായിരുന്നു. അമ്മയുമായൊക്കെ നല്ല ബന്ധമുണ്ട്. അപ്പോ ഗിരീഷിനോട് എനിക്ക് അങ്ങനെയുളള ബന്ധമായിരുന്നു. ഒരു യാത്രാമൊഴി എഴുതാന്‍ വേണ്ടി ഗിരീഷ് മദ്രാസിലേക്ക് വന്നു. പാട്ടിന്റെ അവസാനത്തില്‍ ബിജു മേനോന്റെ ബോഡി കൊണ്ടുപോവുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു.

ഓകെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. പിന്നെ വൈകുന്നേരം വീണ്ടും ഞാന്‍ ഗിരീഷിന്റെ അടുത്തെത്തി. എഴുതിയത് വായിച്ചു. വായിച്ച് അവസാന ഭാഗത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ശബ്ദത്തിലുളള വരികള്‍ ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം.

ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടുമായിരുന്നു. ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം എഴുതിയതില്‍ മാറ്റം വരുത്തില്ല. വരികള്‍ക്ക് എന്താണ് പ്രശ്നം എന്ന് ഗിരീഷ് എന്നോട് ചോദിച്ചു. പാട്ടിന്റെ അവസാനം ഏഴ് ജന്മം കാത്തിരിക്കാമെന്ന തരത്തില്‍ വരണമെന്ന് ഞാന്‍ പറഞ്ഞു. ഇതെന്താ പട്ടാള ക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു.

ഞാനും വിട്ടുകൊടുത്തില്ല. ഗിരീഷ് പേപ്പര്‍ എന്റെ നേര്‍ക്ക് ഇട്ടപ്പോള്‍ അതെടുത്ത് ഞാന്‍ കീറി. ഞാന്‍ അതില്‍ ഒപ്പിട്ടെന്നും ഇനി മാറ്റിലെന്നുമായി ഗിരീഷ്. മാറ്റില്ലെങ്കില്‍ വേണ്ട ഞാന്‍ ഇത് കീറുകയാണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്. പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. ഞാന്‍ വരി വായിച്ചുനോക്കി. കാത്തിരിക്കാം കാത്തിരിക്കാം എഴുകാതര ജന്മം എന്ന് ഗിരീഷ് എഴുതിയിരിക്കുന്നു. അതായിരുന്നു എനിക്ക് വേണ്ടതും. ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിങ്ങളുടെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അങ്ങനെയായിരുന്നു ഞങ്ങള്‍. മേജര്‍ രവി പറഞ്ഞു.