കഴിവുളള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്! ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി മേജര്‍ രവി
നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് യുവനടന് പിന്തുണയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. അവന്‍ കഠിന പ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയതെന്നും കഴിവുളള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ പറയുന്നു.

മേജര്‍ രവിയുടെ പോസ്റ്റ്
അന്തരിച്ച അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ കാണാനിടയായി. ഷെയ്ന്‍ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം. അവന്‍ കഠിന പ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുളള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാന്‍ ആരുമില്ല, മലയാളം ഇന്‍ഡസ്ട്രിക്ക് മോശമായ കാര്യങ്ങള്‍ ചെയ്യരുത്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.
നേരത്തെ വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ ഷെയ്ന്‍ നിഗം പറഞ്ഞത്. കുര്‍ബാനി എന്ന സിനിമയ്ക്ക് വേണ്ടി മുടി വെട്ടിയതിന്റെ പേരിലുളള പ്രശ്‌നമാണ് ഇതിലേക്ക് നയിച്ചതെന്നും ഷെയ്ന്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ഷെയ്ന്‍ നിഗത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ജോബി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നത്.പുറത്തുവന്ന വാര്‍ത്തകളൊന്നും ശരിയെല്ലന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജോബി ജോര്‍ജ്ജ് പറഞ്ഞത്.


Click it and Unblock the Notifications