എന്ത് കൊണ്ട് മമ്മൂട്ടി മികച്ച നടന്‍ ആയില്ല? ദേശീയ പുരസ്‌കാരത്തെ കുറിച്ച് മേജര്‍ രവി പറയുന്നു

വീണ്ടുമൊരു ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. പ്രത്യേക ജൂറി പരാമര്‍ശം അടക്കം അഞ്ചോളം അംഗീകാരങ്ങളായിരുന്നു കേരളത്തിലേക്ക് എത്തിയത്. എന്നാല്‍ മലയാളക്കര കാത്തിരുന്നത് മികച്ച നടന്‍ മമ്മൂട്ടി ആവുമെന്നായിരുന്നു. മമ്മൂട്ടി ആരാധകരുടെ സകല പ്രതീക്ഷയും തകര്‍ത്ത് ബോളിവുഡില്‍ നിന്നും ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കുവെച്ചത്.

മമ്മൂട്ടിയ്ക്കും പേരന്‍പിനും

എന്ത് കൊണ്ടാണ് മമ്മൂട്ടിയ്ക്കും പേരന്‍പിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കാതെ പോയതെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞിരിക്കുകയാണ്. 'പേരന്‍പ് ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ പ്രതീക്ഷയോടെ വീക്ഷിച്ച ചിത്രമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞ് പോയിട്ടുണ്ട്.

മമ്മൂട്ടിയ്ക്കും പേരന്‍പിനും

ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാം പകുതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളി പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍ വരെ ഉണ്ടായിരുന്നു'.

മമ്മൂട്ടിയ്ക്കും പേരന്‍പിനും

ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരുമെന്നും മേജര്‍ രവി പ്രതികരിക്കുന്നു. ഉറി- ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തോട് പ്രത്യേക താല്‍പര്യം ഉണ്ടായിട്ടില്ല.

മമ്മൂട്ടിയ്ക്കും പേരന്‍പിനും

ജൂറിയിലെ പത്ത് പേരും പത്ത് അഭിപ്രായമാണ് പറഞ്ഞത്. പലവട്ടം വഴക്കിട്ട് ടേബിള്‍ വിട്ട് പോയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായത്. കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ അജണ്ട ദേശീയ പുരസ്‌കാരത്തില്‍ ഉണ്ടായിട്ടില്ലെന്നും മേജര്‍ രവി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X